ജിയോമാർട്ടിന്റെ പേരിൽ വ്യാജ സമ്മാനം വാക്ദാനം ചെയ്തു തട്ടിപ്പ് വ്യാപകമാകുന്നു.
കേരളത്തിൽ jiomart അവരുടെ ബിസിനസ് അതിവേഗം വ്യാപിക്കുക ആണല്ലോ. ഈ അവസരം മുതലാക്കി ചില തട്ടിപ്പുകാരും തട്ടിപ്പും ആയി ഇറങ്ങിയിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് jiomart ഓഫീസിൽ നിന്നാണ് എന്നും പറഞ്ഞു ഒരു ഫോൺ കോൾ വന്നേക്കാം. 4999 രൂപയുടെ ഉത്പന്നം jiomart ആപ്പിൾ നിന്ന് വാങ്ങിയാൽ ഒരു ലാപ്ടോപ്പ് എയർ കണ്ടിഷണർ അല്ലെങ്കിൽ ടിവി സമ്മാനമായി അവർ വാക്ദാനം ചെയ്യും.
തട്ടിപ്പിന്റെ രീതി
- തട്ടിപ്പുകാർ നമ്മളെ കോൾ ചെയ്യുന്നു - jiomart ഓഫീസിൽ നിന്നാണെന്നും 4999 രൂപയുടെ ഷോപ്പിംഗ് ചെയ്താൽ ഒരു ലാപ്ടോപ്പ് എയർ കണ്ടിഷണർ അല്ലെങ്കിൽ ടിവി സമ്മാനമായി അവർ വാക്ദാനം ചെയ്യും.
- സമ്മാനം തിരഞ്ഞെടുക്കാൻ നമ്മളോട് ആവശ്യപ്പെടും.
- അതിനു ശേഷം jiomart ആപ്പ് നമ്മുടെ മൊബൈലിൽ ഓപ്പൺ ചെയ്യാൻ ആവശ്യപ്പെടും
- നമ്മുക്ക് ആവശ്യം ഉള്ള ഉത്പന്നങ്ങൾ shopping cart ൽ add ചെയ്യാൻ ആവശ്യപ്പെടും.
- അതിനു ശേഷം ഒരു whatsapp നമ്പറിൽ shopping cart ന്റെ screenshot ആവശ്യപ്പെടും.
- ഇത് ഓഫർ order ആണെന്നും payment UPI മാത്രമേ പറ്റു എന്നും പറഞ്ഞു അവർ payment department എന്ന് പറഞ്ഞു മറ്റൊരു വ്യക്തിക്ക് ഫോൺ കൈമാറും.
- ഇവിടെ ആണ് തട്ടിപ്പിന്റെ യഥാർത്ഥ ഘട്ടം നടക്കുന്നത്. ഈ ഓഫർ ഓർഡർ ആപ്പിൾ payment നടത്താൻ പറ്റില്ല എന്നും ഒരു അക്കൗണ്ട് നമ്പർ ലേക്ക്വ ഗൂഗിൾ പേ, paytm പോലുള്ള ആപ്പിൾ നിന്നും pay ചെയ്യാൻ ആവശ്യപ്പെടും. ആദ്യ ഗഡു ആയി 2000 രൂപ അയക്കാനും അതിനു ശേഷം ബാക്കി അയക്കാനും ആവശ്യപ്പെടും.
- ഇങ്ങനെ പണം അടച്ചാൽ ആ പണം നഷ്ടപ്പെടും.
Jiomart ഒരു കാരണവശാലും പണം ആപ്പിൾ ലൂടെയോ അവരുടെ വെബ്സൈറ്റിലൂടെയോ അല്ലാതെ അടക്കയ്ക്കാൻ ആവശ്യപ്പെടില്ല. നിങ്ങൾക്ക് ഇത്തരം കോൾ കിട്ടിയാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബർ സെല്ലിലോ അറിയിക്കുക.
ഈ വിവരം മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ. തട്ടിപ്പിൽ ഇടുന്നതിൽ നിന്ന് അവരെ രക്ഷിക്കൂ
0 Comments