Whatsapp തട്ടിപ്പ് - നിങ്ങളുടെ സുഹൃത്തുക്കൾ വാട്സാപ്പ് വഴി സഹായം ആവശ്യപ്പെട്ടാൽ?

സാങ്കല്പിക ചാറ്റ് 

വാട്സാപ്പിൽ നിങ്ങളുടെ സുഹൃത്തിൽ നിന്ന് പണം കടം തരാൻ ആവശ്യപ്പെട്ട് ഒരു സന്ദേശം വന്നാൽ നിങ്ങൾ തിരക്കിട്ടു പണം അയക്കാതിരിക്കുക. ആ വ്യക്തിയെ ഫോണിൽ വിളിച്ചോ അല്ലെങ്കിൽ വോയിസ് മെസ്സേജ് അയച്ചോ സ്ഥിരീകരിച്ചു മാത്രം സഹായം ചെയ്യുക. അല്ലെങ്കിൽ ചിലപ്പോൾ നിങ്ങളുടെ പണം എത്തി ചേരുന്നത് തട്ടിപ്പുകാരുടെ അടുത്താവും.

ലോകത്ത് പലയിടങ്ങളിൽ ആയി കഴിഞ്ഞ കുറച്ചു നാളുകൾ ആയി ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കപ്പെടുന്നു. നിങ്ങളുടെ സുഹൃത്തുക്കളുടെ നമ്പറിൽ നിന്നാണ് മെസ്സേജ് വരുന്നത് എന്നതുകൊണ്ട് നിങ്ങൾക്ക് ചിലപ്പോൾ സംശയം തോന്നാൻ വഴിയില്ല. ഇത് തന്നെ ആണ് മിക്ക തട്ടിപ്പുകളിലും നടന്നത്. 

സുഹൃത്തുക്കളുടെ whatsapp web session ഹാക്ക് ചെയ്യപെടുന്നതിലൂടെ ആണ് ഇത്തരം താട്ടിപ്പുകളിൽ ഏറെയും നടന്നിരിക്കുന്നത്. നിങ്ങളുടെ whatsapp ൽ linked devices സെക്ഷനിൽ പോയി നിങ്ങൾക്ക് പരിചയം ഇല്ലാത്ത devices ഇല്ലാ എന്ന് ഉറപ്പ് വരുത്തുക. ഏതെങ്കിലും device ശ്രദ്ധയിൽ പെട്ടാൽ അത് ഉടൻ തന്നെ remove ചെയ്യുക.

Post a Comment

0 Comments