ഇന്റർനെറ്റ് വഴി പശുവിനെ വളർത്തി പണം സമ്പാദിക്കാം എന്ന് ആരേലും പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിക്കും എന്ന് തന്നെ ആണ് പലരും തെളിയിച്ചത്. ഇങ്ങനെ പണം മുടക്കിയ പലർക്കും വൻ തുകകൾ നഷ്ടമായിട്ടുണ്ട്.
പല പേരുകളിൽ ആയുള്ള മൊബൈൽ അപ്പുകൾ വഴി ആണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. 100 രൂപ മുതൽ നിക്ഷേപങ്ങൾ ഇത്തരം ആപ്പുകൾ സ്വീകരിക്കുന്നുണ്ട്. 9900 രൂപ നിക്ഷേപിച്ചാൽ ദിവസേന 1089 രൂപ വച്ച് 60 ദിവസം നൽകും എന്നാണ് ഇവരുടെ വാക്ധാനം. നമ്മൾ നിക്ഷേപിക്കുന്ന പണം കൊണ്ട് ഒരു പശുവിനെ ദത്ത് എടുക്കുക ആണെന്നും ആ പശു തരുന്ന പാലിന്റെ പണം ആണ് ഇതെന്നും ആണ് അവകാശവാദം. ഇതുപോലെ 59900 രൂപ വരെ ഉള്ള പശുക്കളെ ദത്ത് എടുക്കാൻ അവസരം ഈ ആപ്പുകൾ നൽകുന്നു. വിശ്വാസ്യത വർധിപ്പിക്കാൻ ആമസോൺ നിക്ഷേപം ഉള്ള കമ്പനി ആണെന്നും ഓസ്‌ട്രേലിയൻ പാൽ ഉല്പാദന കമ്പനി ആയ LACTALIS പാർട്ണർ ആണെന്നും ഇവർ അവകാശപ്പെടുന്നു.
ഇതിലേക്ക് ആളുകളെ ചേർത്താൽ അവർ നിക്ഷേപിക്കുന്ന പണത്തിന്റെ 5% വരെ കമ്മിഷൻ ഇവർ വാക്ദാനം ചെയ്യുന്നു. 3 ലെവലുകൾ ആയി വരുമാനവും ആളെ ചേർക്കുന്നവർക്ക് കൊടുക്കുന്നു. ആദ്യം ചെറിയ നിക്ഷേപങ്ങൾക്ക് ഇവർ പണം നൽകുന്നത് കൊണ്ടും refer ചെയ്യുന്നവർക്ക് കമ്മിഷൻ കൃത്യമായി കൊടുക്കുന്നത് കൊണ്ടും പലരും യൂട്യൂബ് ചാനൽ വഴിയും സാമൂഹ്യ മാധ്യമങ്ങൾ വഴിയും ആളെ ചേർക്കുന്നു. ഇങ്ങനെ നിക്ഷേപിച്ച പലർക്കും വൻ തുകകൾ ആണ് പലർക്കും ഇതിലൂടെ നഷ്ടമാവുന്നത്.
0 Comments