നിങ്ങളുടെ പേരിലെ വ്യാജ മൊബൈൽ നമ്പറുകൾ കണ്ടെത്താം


നിങ്ങളുടെ പേരിൽ നിങ്ങൾ അറിയാതെ ആരെങ്കിലും വ്യാജ മൊബൈൽ നമ്പർ എടുത്തിട്ടുണ്ടോ ? പല തട്ടിപ്പുകൾക്കും ഇത്തരം വ്യാജ നമ്പറുകൾ ആണ് തട്ടിപ്പുകാർ ഉപയോക്കുന്നത്. ഇനി മുതൽ നിങ്ങൾക്ക് തന്നെ ഇത് കണ്ടെത്താം. ഇതിനായി കേന്ദ്ര വാർത്ത വിനിമയ വകുപ്പ് തയ്യാറാക്കിയ സംവിധാനം ആണ് TAPCOP.

വ്യാജന്മാരെ എങ്ങനെ കണ്ടെത്താം

  1. https://tafcop.dgtelecom.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക
  2. നിങ്ങളുടെ ആധാർ കാർഡ് മായി ബന്ധിപ്പിച്ച നിങ്ങൾ ഉപയോഗിക്കുന്ന നമ്പർ നൽകുക
  3. Request OTP Click ചെയ്യുക.
  4. നിങ്ങളുടെ മൊബൈലിൽ ലഭിച്ച OTP നൽകുക 
  5. ഉടൻ നിങ്ങളുടെ പേരിൽ എത്ര നമ്പർ active ആയിട്ടുണ്ടോ അത് കാണാം.
  6. നിങ്ങൾ ഉപയോഗിക്കാത്ത നമ്പർ ബ്ലോക്ക് ചെയ്യാൻ ഉള്ള സംവിധാനവും ഉണ്ട്(നിലവിൽ ബ്ലോക്ക് സംവിധാനം ആന്ധ്രാ തെലുങ്കാന സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾക്ക് മാത്രമേ ലഭിക്കൂ. മറ്റുള്ളവർക്ക് നമ്പർ കാണാം കഴിയും ബ്ലോക്ക് സംവിധാനം ഉടൻ ലഭ്യമാവുന്നതാണ്)
നിലവിലെ നിയമം അനുസരിച്ചു ഒരാൾക്ക് 9 മൊബൈൽ കണക്ഷൻ മാത്രമേ എടുക്കാൻ പറ്റുകയുള്ളു. കമ്പനിയുടെ പേരിൽ ഉള്ള കോർപ്പറേറ്റ് കണക്ഷന് ഇതിൽ നിന്ന് ഇളവ് ഉണ്ട്. 

ഉടൻ തന്നെ നിങ്ങളുടെ പേരിൽ ഉള്ള വ്യാജന്മാരെ കണ്ടെത്തൂ. നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വിവരം കൈമാറൂ.

Post a Comment

0 Comments