വിദേശ വെബ്സൈറ്റുകളിൽ പണമിടപാട് നടത്തുന്നവർ ആണോ നിങ്ങൾ? ഇന്നത്തെ സാഹചര്യത്തിൽ ഈ വെബ്സൈറ്റുകൾ എത്ര മാത്രം സുരക്ഷിതം ആണെന്ന് നമുക്ക് ഉറപ്പിക്കാൻ ബുദ്ധിമുട്ട് ആണ്. ഇത്തരം സാഹചര്യത്തിൽ നിങ്ങളുടെ ഇടപാടുകൾ സുരക്ഷിതം ആക്കാൻ PayPal സർവീസ് ഉപയോഗിക്കാം.
Paypal service ഉപയോഗിച്ചാൽ ഉള്ള ഗുണങ്ങൾ
- നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ മറ്റുള്ളവരും ആയി പങ്കുവയ്ക്കുന്നില്ല. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തട്ടിപ്പുകാരുടെ അടുത്ത് ലഭിച്ചാൽ അത് ദുരുപയോഗം ചെയ്തേക്കാം.
- ഓർഡർ ചെയ്തതിനു ശേഷം നിങ്ങൾക്ക് ഉത്പന്നമോ സേവനമോ ലഭിച്ചില്ലെങ്കിൽ നിങ്ങൾ ഒരു despute open ചെയ്യാവുന്നതാണ്. നിശ്ചിത സമയത്തിനകം നിങ്ങളുടെ പരാതി വെബ്സൈറ്റ് ഉടമകൾ പരിഹരിച്ചിട്ടില്ലെങ്കിൽ മുഴുവൻ പണവും PayPal ഇടപെട്ട് തിരിച്ചു തരും.
എങ്ങനെ PayPal ൽ രജിസ്റ്റർ ചെയ്യാം
- https://www.paypal.com/in/webapps/mpp/my-paypal എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- Sign up option കൊടുത്തു വിവരങ്ങൾ നൽകുക.
- നിങ്ങളുടെ ക്രെഡിറ്റ് കാർഡ് PayPal ൽ ലിങ്ക് ചെയ്യുക.
PayPal ഉപയോഗിച്ചു വാങ്ങിയ ഉത്പന്നം ലഭിച്ചില്ലെങ്കിൽ എങ്ങനെ പരാതി പെടും ?
- https://www.paypal.com/in/disputes എന്ന ലിങ്കിൽ പോയി നിങ്ങളുടെ PayPal login ചെയ്യുക.
- പരാതി രജിസ്റ്റർ ചെയ്യുക.
- പരാതി രജിസ്റ്റർ ചെയ്താൽ വെബ്സൈറ്റ് ഉടമകൾക്ക് മറുപടി നല്കാൻ Paypal സമയം അനുവദിക്കും. ഇടക്കിടക്ക് ഈ status പരിശോധിക്കുക. വെബ്സൈറ്റ് തന്ന മറുപടിയിൽ തൃപ്തർ അല്ലെങ്കിൽ മറുപടി കൊടുക്കുക കൂടാതെ തെളിവുകളും നൽകുക.
- നിശ്ചിത ദിവസത്തിനുള്ളിൽ വെബ്സൈറ്റ് അധികൃതർ മറുപടി നൽകിയില്ലെങ്കിൽ നിങ്ങളുടെ കേസ് escalate button അടിച്ചു escalate ചെയ്യുക.
- 5 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പണം ലഭിക്കും.
എന്തെല്ലാം പരാതികൾ PayPal സ്വീകരിക്കും ?എന്തെല്ലാം സ്വീകരിക്കില്ല ?
0 Comments