കേട്ടറിഞ്ഞും മാധ്യമങ്ങളുടെ ബൂസ്റ്റ് കാരണവും ആളുകൾ തള്ളി കയറുക ആണല്ലോ Clubhouse എന്ന ആപ്പിലേക്ക്. ശ്രദ്ധിച്ചില്ലേൽ വളരെ അപകടകരമായേക്കാവുന്ന ഒരുപാട് ചതിക്കുഴികൾ ഈ ആപ്പിൾ ഉണ്ട്.
1) ശബ്ദത്തിൽ അടിസ്ഥിതമായ ഒരു സോഷ്യൽ മീഡിയ ആയത് കൊണ്ടും പ്രാദേശിക ഭാഷകളിൽ ചർച്ചകൾ നടക്കുന്നത് കൊണ്ടും ഓട്ടോമാറ്റിക് ആയുള്ള സ്ക്രീനിംഗ് ഫേസ്ബുക് പോലുള്ള മറ്റ് പ്ലാറ്റുഫോമുകളെ പോലെ ഇതിൽ നിലവിൽ സാധ്യമല്ല. അതുകൊണ്ട് തന്നെ ചില ചർച്ചകൾ വിഷയങ്ങളുടെ അതിർവരമ്പുകൾ ഭേദിക്കുന്നു.
2) ഈ ആപ്പ് 18 വയസ്സിനു മുകളിൽ ഉള്ളവർക്ക് മാത്രം ഉള്ളതാണ്. നിങ്ങളുടെ ചെറിയ കുട്ടികൾ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഇത് വിലക്കണം.
3) പല പെൺകുട്ടികളും ഈ ആപ്പിൾ വന്നു തങ്ങളുടെ സ്വകാര്യ വിവരങ്ങൾ പങ്ക് വയ്ക്കുന്നു. നിങ്ങൾ അറിയാത്ത ഒരുപാട് പേർ ഇത് കേൾക്കുന്നുണ്ടെന്നു ആലോചിക്കുക. ഇത്തരം വിവരങ്ങൾ പിന്നീട് നിങ്ങളെ വഞ്ചിക്കാനും തട്ടിപ്പുകളിൽ പെടുത്താനും ഉപയോഗിച്ചേക്കാം. നിങ്ങൾ ഒരു പൊതു സ്ഥലത്തു പോയി മൈക്കിലൂടെ ഇത്തരം വിവരങ്ങൾ വിളിച്ചു പറയുമോ? അതുപോലെ ആണ് ഇത്തരം അപ്പുകളിൽ പോയി പറയുന്നതും.
4) വലിയ ഒരു കമ്മ്യൂണിറ്റി ആപ്പ് ആയത് കൊണ്ട് ഒരുപാട് തരം ആളുകൾ ഇവിടെ ഉണ്ടാവാം. നിങ്ങളെ ചൂഷണം ചെയ്യാൻ തക്കം പാത്തിരിക്കുന്ന ഇവരുടെ കൈകളിൽ പെടാതിരിക്കുക. ഒരിക്കലും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഒരു ചർച്ചയിലും പറയാതിരിക്കുക.
5) Clubhouse ലെ സംഭാഷങ്ങൾ എല്ലാം ചില ചാരന്മാർ റെക്കോർഡ് ചെയ്യുന്നുണ്ടാവാം. നിങ്ങൾ തമാശക്ക് പറയുന്ന പല സംഭാഷണവും അവർ റെക്കോർഡ് ചെയ്തു പിന്നീട് നിങ്ങളെ ബ്ലാക്‌മെയ്ൽ ചെയ്തേക്കാം. നിങ്ങളുടെ instagram ID യും സോഷ്യൽ ട്രസിങ് വഴിയും നിങ്ങളിലേക്ക് എത്തി അവർ പണമോ മറ്റ് ആവശ്യങ്ങളും ഉന്നയിച്ചേക്കാം.
പല പെൺകുട്ടികളും clubhouse ൽ മുളച്ചു പൊന്തുന്ന പല ഡേറ്റിംഗ് ഗ്രൂപ്പുകളിലും തമാശ ആയി പ്രണയാഭ്യർത്ഥന നടത്തുന്നുന്നത് ശ്രദ്ധയിൽ പെട്ടു. ഇത്തരം സാഹചര്യം ഒഴിവാക്കിയിട്ടില്ലെങ്കിൽ മുകളിൽ പറഞ്ഞ ബ്ലാക്‌മെയ്‌ലിൽ നിങ്ങൾ പെട്ടേക്കാം!!
CLUBHOUSE ലെ സ്വകാര്യത നയം
Whatsapp തങ്ങളുടെ തന്നെ പ്ലാറ്റഫോം ആയ ഫേസ്ബുക്കിൽ പരസ്യങ്ങൾ ഉപഭോക്താക്കളുടെ താല്പര്യത്തിനനുസൃതമായി കാണിക്കാൻ ഉപകരിക്കുന്ന അവരുടെ സന്ദേശങ്ങൾ നിരീക്ഷിക്കാൻ വേണ്ടി ആണ് സ്വകാര്യത നയം മാറ്റം വരുത്താൻ ശ്രമിച്ചതും അത് വിവാദത്തിൽ ആയതും. ഗൂഗിൾ പോലുള്ള കമ്പനികൽ ചെയ്യുന്നത് മാത്രമേ യഥാർത്ഥത്തിൽ whatsapp ഇവിടെ ചെയ്തുള്ളു.
ഇതിൽ നിന്ന് പാഠം ഉൾകൊണ്ട് ആവണം CLUBHOUSE ഇത് ആദ്യമേ അവരുടെ സ്വകാര്യത നയത്തിൽ ഈ വിവരങ്ങൾ മറ്റുള്ളവർക്ക് വിൽക്കില്ലെങ്കിലും വാണിജ്യ ആവശ്യങ്ങൾക്ക് മറ്റ് പ്ലാറ്ഫോമുകളിൽ ഉപയോഗിക്കാം എന്ന് ഉൾപ്പെടുത്തിയിട്ടുള്ളത്. whatsapp സ്വകാര്യത നയത്തെ നിങ്ങൾ എതിർക്കുന്നുണ്ടെങ്കിൽ ഇതും നിങ്ങൾ എതിർക്കേണ്ടതാണ്.
വാൽകഷ്ണം:- ഒരുപാട് ക്രിയാത്മകമായ ചർച്ചകൾ നടക്കുന്ന ഒരിടം എന്ന നിലയിൽ clubhouse ഉപയോഗപ്പെടുത്താവുന്നതാണ്. നിങ്ങളുടെ സ്വകാര്യത നിങ്ങളുടെ കയ്യിൽ ആണ്. വിവേകത്തോട് കൂടെ പെരുമാറുക. നിങ്ങൾ ഇതിൽ സംസാരിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഒരു പൊതുവിടത്തിൽ സംസാരിക്കുന്ന പോലെ മാത്രം സംസാരിക്കുക. ശ്രദ്ധിച്ചില്ലേൽ ഒരുപാട് ചൂഷണവും ആത്മഹത്യകളും ഇതിലെ ചതിക്കുഴികൾ മൂലം നടന്നേക്കാം. അത് നടന്നതിന് ശേഷം മെഴുകു തിരികൾ തെളിയിക്കുന്നതിന് പകരം ആരേലും ഈ ചൂഷണത്തിലേക്ക് എത്താതെ നമുക്ക് കാക്കാം.
0 Comments