കേരളത്തിൽ യൂട്യൂബർസ് ദിനംപ്രതി വർധിച്ചു വരുക ആണല്ലോ. പല ടീവി പരിപാടികളെക്കാൾ ഇത്തരം ചാനലുകൾക്ക് views കിട്ടാറുണ്ട്. നല്ല ആശയങ്ങളുടെ ഒരു ദൃശ്യ വിരുന്നു തന്നെ ആണ് ചില യൂട്യൂബ് സുഹൃത്തുക്കൾ നൽകുന്നത്. എങ്കിലും ഇത്തരം യൂട്യൂബർസ് സമൂഹത്തോട് നീതി പുലർത്തുന്നുണ്ടോ?
തട്ടിപ്പുകൾ ആളുകളിലേക്ക് എത്തിക്കാൻ പരോക്ഷമായി യൂട്യൂബർസ് ന്റെ പങ്ക് ചെറുതല്ല. ഒരു ആപ്പോ വെബ്സൈറ്റോ അതിന്റെ വിശ്വാസ്യത പോലും നോക്കാതെ പലരും പ്രൊമോട്ട് ചെയ്യുന്നു. കാരണം അതിലൂടെ നല്ല റഫറൽ വരുമാനം ഉണ്ടാക്കാൻ സാധിക്കും.
"പക്ഷെ നിങ്ങൾ അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ പ്രേക്ഷകരെ വഞ്ചിക്കുക ആണ്"
മിക്ക തട്ടിപ്പുകാരും എളുപ്പം പ്രചാരം ലഭിച്ചതിൽ ഇത്തരം യൂട്യൂബർസ് വലിയ പങ്കാണ് വഹിക്കുന്നത്.
യൂട്യൂബർസ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- നിങ്ങൾക്ക് പരിചയം ഇല്ലാത്ത ആപ്പുകളും പണം നിക്ഷേപം ഉള്ള ആപ്പുകളും പ്രൊമോട്ട് ചെയ്യാതിരിക്കുക.
- മണി ചെയിൻ, ഗെയിം കളിച്ചു പണം ഉണ്ടാക്കുന്ന ആപ്പുകൾ പ്രൊമോട്ട് ചെയ്യാതിരിക്കുക
- ഒരു ആപ്പ് പ്രൊമോട്ട് ചെയ്യും മുമ്പേ അവരുടെ വരുമാന സ്രോതസ്സ് എന്ത് എന്ന് ചിന്തിക്കുക
- നിങ്ങളെ വളർത്തേണ്ടത് നിങ്ങളുടെ പ്രേക്ഷകർ ആണ്. അവരിൽ ആരെയും പരോക്ഷമായി പോലും വഞ്ചിക്കാതിരിക്കുക.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ട് മുന്നോട്ട് പോവുന്ന ചില യൂട്യൂബ് സുഹൃത്തുക്കൾ ഉണ്ട്. ഇത്തരം കാര്യങ്ങളെ കുറിച്ച് മറ്റു യൂട്യൂബർസ് നെ ബോധവാന്മാരാക്കാൻ നിങ്ങളും ശ്രമിക്കുമല്ലോ. നല്ലൊരു സൈബർ ഇടത്തിനായി നമുക്ക് കൈകോർക്കാം.
0 Comments