കൊറോണ വ്യാപകമായപ്പോൾ രോഗികളിൽ രക്തത്തിലെ ഓക്സിജൻ നില അറിയാൻ ഉപയോഗിക്കുന്ന oximeter നു വൻ ഡിമാൻഡ് ആണല്ലോ. എന്നാൽ ഈ സാഹചര്യം ചൂഷണം ചെയ്തു വ്യാജ ചൈനീസ് കളിപ്പാട്ടം ഓക്സിമീറ്റർ എന്ന നിലയിൽ പലയിടത്തും വില്പന നടത്തുന്നു.
ഓക്സിമീറ്റർ പോലുള്ള ഉപകരണങ്ങളിൽ കൃത്യത ആണ് പ്രധാനം. കൃത്യത ഇല്ലാത്ത ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ അത് ഉപയോഗിക്കാത്തതാണ് ഉത്തമം.
500 രൂപ യെ യഥാർത്ഥ വില ഉള്ളു എന്ന് ചില മാധ്യമ റിപോർട്ടറുകൾ പ്രസിദ്ധീകരിച്ചത് കൃത്യത ഇല്ലാത്ത ഉത്പന്നങ്ങളുടെ വില അടിസ്ഥാനം ആക്കി ആയിരുന്നു.
ഓക്സിമീറ്റർ വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം.
- ഓക്സിമിറ്റർ വിശ്വസ്തമായ കമ്പനികളുടെ നോക്കി വാങ്ങുക.
- വാങ്ങുമ്പോൾ വാറണ്ടി ഉള്ളത് വാങ്ങുന്നതാവും ഉചിതം.
- ചെറിയ വില ലഭിക്കാൻ കൃത്യത ഇല്ലാത്ത ഉത്പന്നങ്ങൾ വാങ്ങാതിരിക്കുക. ഓക്സിമീറ്ററിൽ നിന്ന് കിട്ടുന്ന വിവരങ്ങൾക്ക് ചിലപ്പോൾ നമ്മുടെ ജീവന്റെ വില ഉണ്ടയേക്കാം. ചെറിയ ഒരു ലാഭത്തിനു വേണ്ടി ഇത് ഇല്ലാതാക്കരുത്.
- കേരള സർക്കാർ ഇത്തരം ഉത്പന്നങ്ങൾക്ക് 1500 രൂപ വില നിഷ്കാർഷിച്ചിട്ടുണ്ട്. എങ്കിലും അന്താരാഷ്ട്ര നിലവാരം ഉള്ള ഉത്പന്നങ്ങൾക്ക് ഇതിനേക്കാൾ വില ഉണ്ടായേക്കാം. നിങ്ങളുടെ താല്പര്യം അനുസരിച്ചു ഉത്പന്നങ്ങളുടെ ഗുണമേന്മയും കൃത്യതയും മറ്റ് അധിക സവിശേഷതകളും നോക്കി നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
- ഉൽപ്പന്നത്തിന് മുകളിൽ അക്ക്യൂറസി ലെവൽ അടയാളപ്പെടുത്തിയിരിക്കും 2 മുതൽ 4 ശതമാനം വരെ വ്യതിയാനം ഓക്സിമീറ്ററിൽ പ്രദീക്ഷിക്കാം. അത് ഉത്പന്നത്തിൽ തന്നെ രേഖപ്പെടുത്തിയിരിക്കും.
- നെയിൽ പോളിഷ് ചിലപ്പോൾ ഓക്സിമീറ്ററിലെ വിവരങ്ങളുടെ കൃത്യതയെ ബാധിച്ചേക്കാം.
0 Comments