കൊറോണയുടെ മറവിൽ വ്യാജ ഓൺലൈൻ ഡോക്ടർമാർ സാമൂഹ്യ മാധ്യമങ്ങളിൽ തല പൊക്കി തുടങ്ങി. കൊറോണ യെ കുറിച്ച് വലിയ വീഡിയോ കളും ആയി വന്നാണ് ഇവർ തങ്ങളുടെ ഇരയെ കയ്യിൽ എടുക്കുന്നത്. വ്യാജ വെബ്സൈറ്റിലൂടെ കൺസൽട്ടേഷൻ ഫീ മുൻകൂർ വാങ്ങി ആളുകളെ വഞ്ചിക്കുക ആണ് ഇവരുടെ രീതി. ഇപ്പോൾ ഉത്തരേന്ത്യയിൽ റിപ്പോർട്ട് ചെയ്ത ഇത്തരം തട്ടിപ്പ് ഏതു നിമിഷവും മലയാളികളെയും തേടി എത്താം.
തട്ടിപ്പിന്റെ രീതി
- SMS whatsapp വഴി ഉള്ള സന്ദേശങ്ങളിലൂടെ ആണ് ഇത്തരം തട്ടിപ്പുകാർ തങ്ങളുടെ ഇരയെ കണ്ടെത്തുന്നത്. Bulk SMS ആയോ whatsapp forward ആയോ ഇത്തരം സന്ദേശങ്ങൾ നിങ്ങളിൽ എത്താം.
- കൊറോണ ബോധവൽകരണ വീഡിയോ യും കൊറോണ സമയത്ത് നിങ്ങളുടെ പ്രതിരോധ ശക്തി വർധിപ്പിക്കാൻ ഉള്ള ചില നുറുങ്ങുകൾ ആയും ആവാം ഇത്തരം വിരുതന്മാർ എത്തുന്നത്. ഇതിലൂടെ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ എത്തുന്ന നമ്മൾ ഇത് യഥാർത്ഥ ഡോക്ടർ ആണെന്ന് വിശ്വസിക്കും.
- എന്തെങ്കിലും ആരോഗ്യ പ്രശനങ്ങൾ ഉള്ളവർ ആണ് നിങ്ങൾ എങ്കിൽ ഡോക്ടർ whatsapp വഴി നിങ്ങളെ ചികിത്സ നൽകും എന്നും അതിനു കൺസൾട്ടേഷൻ ഫീ നൽകണം എന്നും അവർ നിങ്ങളുടെ തെറ്റിദ്ധരിപ്പിക്കും. അതിനായി paytm അക്കൗണ്ടോ അവരുടെ വ്യാജ വെബ്സൈറ്റോ നിങ്ങൾക്ക് അയച്ചു തരും
- ഇതിൽ പണം അടച്ചാൽ പിന്നീട് നിങ്ങൾക്ക് അവരെ ബന്ധപ്പെടാൻ പറ്റില്ല. അപ്പോൾ മാത്രം ആണ് പലരും തങ്ങൾ വഞ്ചിതർ ആയെന്നു അറിയുക.
ഇത്തരം തട്ടിപ്പിൽ നിന്ന് എങ്ങനെ രക്ഷപെടാം?
- ടെലി മെഡിസിന് നല്ല സേവനം നൽകുന്ന റെപ്യുട്ടേഡ് കമ്പനികളുടെ ആപ്പുകൾ ഉപയോഗിക്കുക. അല്ലെങ്കിൽ സർക്കാർ നിർദ്ദേശിക്കുന്ന ആപ്പ് ഉപയോഗിക്കുക.
- കേന്ദ്ര സർക്കാർ രാജ്യ വ്യാപകമായി ഇറക്കിയ esanjeevani എന്ന ആപ്പ് ഉപയോഗിക്കാം. നമ്മുടെ മെഡിക്കൽ കോളേജിലെ ഡോക്ടർ മാർ ഇതിൽ നമ്മുടെ സേവനത്തിനായി എത്തും. അതും സൗജന്യമായി. ആപ്പ് ലിങ്ക് ചുവടെ ചേർക്കുന്നു.
https://play.google.com/store/apps/details?id=in.hied.esanjeevaniopd - ഓൺലൈൻ കോൺസൾട്ടേഷന് പണം മുൻകൂർ ആയി അടക്കുമ്പോൾ അത് വ്യാജം എല്ലാ എന്ന് ഉറപ്പ് വരുത്തുക.
- വ്യാജന്മാരെ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബർ പോലീസ് സ്റ്റേഷനിലോ അറിയിക്കുക.
0 Comments