18 വയസ്സിനു മുകളിൽ ഉള്ള കോവിഡ് വാക്‌സിൻ രജിസ്ട്രേഷന്റെ പേരിൽ സൈബർ തട്ടിപ്പ്

 

18 വയസ്സിനു മുകളിൽ ഉള്ളവരുടെ കൊറോണ വാക്‌സിൻ ആരംഭിച്ചിരിക്കുക ആണല്ലോ. ഈ അവസരം മുതലാക്കി തട്ടിപ്പുകാർ നിങ്ങളെ തേടി വരാം. അടുത്തിടെ പലർക്കും  18 വയസ്സിനു മുകളിൽ ഉള്ളവരുടെ കൊറോണ രെജിസ്ട്രേഷൻ എന്ന വ്യാജ ലിങ്കുകൾ SMS ആയും whatsapp ആയും ലഭിക്കുന്നുണ്ട്. അയച്ച ആളുകളുടെ വിവരങ്ങൾ ചോർത്തുക ആണ് ഇത്തരം തട്ടിപ്പുകാരുടെ ഉദ്ദേശം. 

ഇത്തരം തട്ടിപ്പിൽ നിന്ന് എങ്ങനെ രക്ഷപെടാം?

  1. യാതൊരു കാരണവശാലും ഇത്തരം ലിങ്കുകൾ തുറക്കരുത്.
  2. ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യരുത്
  3. വാക്‌സിൻ രെജിസ്ട്രേഷന് https://www.cowin.gov.in/ വെബ്സൈറ്റ് സന്ദർശിക്കുക 

Post a Comment

0 Comments