എന്നാൽ ചില തട്ടിപ്പുകാർ ഇപ്പോൾ വ്യാജ ഓക്സിമീറ്റർ ആപ്പും ആയി രംഗത്ത് എത്തിയിരിക്കുക ആണ്.
ആപ്പിലൂടെ ഓക്സിജൻ ലെവൽ അളക്കാൻ പറ്റുമോ ?
ഒരു ആപ്പുകൊണ്ട് മാത്രം ഒരിക്കലും നിങ്ങളുടെ ഓക്സിജൻ ലെവൽ അളക്കാൻ പറ്റില്ല. അതിനു ഓക്സിമീറ്റർ സെൻസർ ഉള്ള ഏതെങ്കിലും ഉപകരണം വേണം. oximeter ഉപകാരണമോ ഓക്സിമീറ്റർ സെൻസർ ഉള്ള സ്മാർട്ട് വാച്ച് , സ്മാർട്ട് ബാൻഡ് ചില വില കൂടിയ ഫോണുകളിൽ എല്ലാം ഇത് കാണാറുണ്ട്. ഇത്തരം ഒരു സെൻസർ ഇല്ലാതെ ഒരിക്കലും നിങ്ങളുടെ രക്തത്തിലെ ഓക്സിജൻ ലെവൽ ഒരു ആപ്പുകൊണ്ട് മാത്രം കണ്ട് പിടിക്കാൻ പറ്റില്ല.
തട്ടിപ്പുകാരുടെ ആപ്പും ലക്ഷ്യവും
ഫേസ്ബുക്ക് whatsapp SMS വഴിയും പല പരസ്യങ്ങളിലൂടെയും ആണ് ഇത്തരം ആപ്പുകൾ വ്യാപകമായി പ്രചരിക്കുന്നത്. മിക്ക ആപ്പുകളും ആപ്പ് സ്റ്റോർന് പുറത്തു ഉള്ള apk ഫയലുകൾ ആയാണ് പ്രചരിക്കുന്നത്. ആപ്പ് ഇൻസ്റ്റാൾ ചെയ്തു മൊബൈലിലെ ഫിംഗർ പ്രിൻറ് സെൻസറിൽ വിരൽ വച്ചാൽ ഓക്സിജൻ ലെവൽ സ്‌ക്രീനിൽ കാണിക്കും. സ്‌ക്രീനിൽ കാണിക്കുന്നത് സംഖ്യ ഉപഭോക്താവിനെ കബളിപ്പിക്കാൻ ഉള്ള ഒന്ന് മാത്രം ആണ്.
ഇത്തരം ആപ്പുകൾ നിങ്ങളുടെ വിരലടയാളം, ലൊക്കേഷൻ, മെസ്സേജുകൾ ഫയലുകൾ എല്ലാം കവർന്നെക്കാം. ഇത് പിന്നീട് നിങ്ങളെ തട്ടിപ്പുകളിൽ പെടുത്താൻ ഉള്ള സാഹചര്യം സൃഷ്ടിച്ചേക്കാം.
ഒരു കാരണവശാലും ഇത്തരം വ്യാജ ആപ്പുകൾ ഉപയോഗിക്കരുത്.
ചില ഓക്സിമീറ്റർ ഉപകരണങ്ങൾ താഴെ ചേർക്കുന്നു
0 Comments