കൊറോണ വാക്സിന്റെ പേരിൽ ബാങ്ക് തട്ടിപ്പ്. നിങ്ങളെ തേടി എപ്പോൾ വേണമെങ്കിൽ ഈ കോൾ എത്താം



സർക്കാർ നിരക്കിൽ കോവിഡ് -19 വാക്സിൻ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിങ്ങൾക്ക് സർക്കാർ മെഡിക്കൽ സ്റ്റാഫ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു ഫോൺ കോൾ ലഭിച്ചേക്കാം.

 അപരിചിതൻ നിങ്ങളോട് മൊബൈലിൽ അയച്ച  സന്ദേശത്തിലെ ലിങ്ക് തുറന്ന് നിങ്ങളുടെ പേര് , ജനനത്തീയതി, ബാങ്ക് അക്കൗണ്ട്അ വിവരങ്ങൾ മുതലായ  വിശദാംശങ്ങൾ പൂരിപ്പിച്ച് സ്ഥിരീകരണത്തിനായി നിങ്ങളുടെ മൊബൈലിലേക്ക് അയച്ച ഒടിപി നൽകണമെന്ന് ആവശ്യപെടും. ഇത് നൽകുന്നതോടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തട്ടിപ്പുകാർ പണം തട്ടിയെടുക്കും

എന്തെല്ലാം കരുതൽ 

  • കൊറോണ വാക്‌സിൻ ലാഭിക്കാൻ https://www.cowin.gov.in/ വെബ്സൈറ്റ്ഒ സന്ദർശിക്കുക
  • ഫോണുകളിൽ ലഭിക്കുന്ന ഇത്തരം കോളുകളിൽ പ്രതികരിക്കാതിരിക്കുക 
  • വിവരം ഉടൻ തന്നെ സൈബർ പോലീസ് ൽ അറിയിക്കുക  
  • ഒരിക്കലും ഇവർ അയച്ചു തരുന്ന ലിങ്ക് തുറക്കാതിരിക്കുക 
  • ഓർക്കുക - കൊറോണ വാക്സിൻ ലഭിക്കാൻ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ആവശ്യം ഇല്ല. otp ഒരു കാരണവശാലും ആരും ആയി ഷെയർ ചെയ്യരുത്  

Post a Comment

0 Comments