350 രൂപക്ക് 10 കിലോ മാമ്പഴം - Free Home Delivery - തട്ടിപ്പിന്റെ പുതിയ രൂപത്തിൽ പണം കളയാതെ നോക്കാം.

Mango

350 രൂപക്ക് 10 കിലോ മാമ്പഴം. അതും സൗജന്യമായി വീട്ടിലെത്തും. മഹാരാഷ്ട്രയിലെയും ആന്ധ്രായിലെയും മാമ്പഴത്തോട്ടത്തിൽ നിന്ന് നേരിട്ട് എന്ന് അവകാശപ്പെടുന്ന ഇത്തരം പരസ്യങ്ങൾ Facebook ലും Facebook Marketplace ലും Google search റിസൾട്ടുകളിലും sponsored ആയി നിങ്ങൾ കണ്ടേക്കാം. പല പേരുകളിൽ ആയി ആണ് ഇത്തരം വെബ്സൈറ്റുകൾ പ്രത്യക്ഷപ്പെടുന്നത്. 

249 രൂപ മുതൽ വില തുടങ്ങുന്ന ഇത്തരം പരസ്യങ്ങൾ കണ്ടു 249 രൂപ അല്ലെ ഉള്ളു എന്ന് കരുതി ആരും ഓർഡർ ചെയ്യാൻ നിൽക്കേണ്ട. പണം നഷ്ടമാവും.



നിങ്ങൾ എന്ത് ചെയ്യണം ?  

10 കിലോ മാമ്പഴം അയക്കാൻ ഉള്ള ഷിപ്പിംഗ് ചിലവ് തന്നെ 250 ൽ കൂടുതൽ വരും. ഇത്തരം പരസ്യങ്ങൾ കണ്ടാൽ അത് അവഗണിക്കുക. 

വാൽകഷ്ണം :- ഞങ്ങളുടെ ഇടപെടൽ മൂലം ഇത്തരം 2 വെബ്സൈറ്റ് പൂട്ടി. നിങ്ങളുടെ അറിവിൽ ഇത്തരം വെബ്സൈറ്റ് ശ്രദ്ധയിൽ പെട്ടാൽ ഞങ്ങളെ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു.  



Post a Comment

0 Comments