പോസ്റ്റലിൽ വരുന്ന വ്യാജ Snapdeal/Shopclues/Naaptol സമ്മാന കൂപ്പൺ - തട്ടിപ്പുകാർ വീണ്ടും സജീവം ആവുന്നു

banner

Snapdeal/Shopclues/Naaptol സൈറ്റുകളുടെ പേരിൽ ഉള്ള വ്യാജ ലക്കി നറുക്കെടുപ്പ് തട്ടിപ്പ് ഒരു ഇടവേളക്ക് ശേഷം വീണ്ടും വ്യാപകമാകുന്നു. ഏതു നിമിഷവും ഈ വ്യാജ scratch card നിങ്ങളെ തേടി നിങ്ങളുടെ വിലാസത്തിൽ പോസ്റ്റൽ ആയി വന്നേക്കാം. വർഷങ്ങൾക്ക് മുൻപ് വളരെ സജീവമായ ഈ തട്ടിപ്പ് കൂപ്പൺ ഒരു ഇടവേളക്ക് ശേഷം വീണ്ടും ആളുകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു. 


8 ലക്ഷത്തി നാല്പതിനായിരം രൂപ ആണ് മേൽക്കാണിച്ച scratch കാർഡിൽ കൂടെ ലഭിച്ചു എന്ന് കാണിക്കുന്നത്. ഇതിനു കൂടെ ലഭിക്കുന്ന കത്തിൽ കൂപ്പൺ കോഡ് ഒരു whatsapp നമ്പറിൽ അയക്കാൻ ആവശ്യപ്പെടും.

പിന്നീട് തട്ടിപ്പുകാർ നിങ്ങളെ വിളിച്ചു 8 ലക്ഷത്തി നാല്പതിനായിരം രൂപ ലഭിക്കാൻ കൂടെ ഉള്ള ഫോം fill ചെയ്തു അയക്കാനും നികുതി ആയി ഒരു തുക യും പ്രോസസിംഗ് ഫീസും അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ പറയും. 


വിശ്വാസ്യത വരാൻ വീണ്ടും വീണ്ടും അവർ വിളിച്ചു ഓർമിപ്പിച്ചു കൊണ്ടിരിക്കും. ഇതിൽ വിശ്വസിച്ചു പണം അയച്ചാൽ ആ പണം നിങ്ങൾക്ക് നഷ്ടമാവും.

ഇത്തരം തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാം. 

  1. snapdeal shopclues പോലുള്ള വെബ്സൈറ്റ് ഇത്തരം scratch കാർഡ് നൽകാറില്ല.
  2. വെബ്സൈറ്റുകൾ നടത്തുന്ന contest കൾ അവരുടെ വെബ്സൈറ്റുകളിൽ publish ചെയ്യും.
  3. ഇത്തരം കമ്പനികൾ ഒരിക്കലും ഒരു വ്യക്തിഗത അക്കൗണ്ടിലേക്ക് പണം അയക്കാൻ ആവശ്യപ്പെടില്ല.
  4. ഒരിക്കലും നിങ്ങളുടെ വിലാസം ഫേസ്ബുക്ക് പരസ്യങ്ങളിൽ comment ചെയ്യരുത്.
ഇത്തരം കത്തുകൾ ലഭിച്ചാൽ ഒരിക്കലും അവരുടെ whatsapp നമ്പറിൽ contact ചെയ്യരുത്. ഫോൺ വഴി വിളിച്ചാൽ സൈബർ സെല്ലിൽ പരാതി പെടാം.
 
 


Post a Comment

0 Comments