ഓൺലൈൻ കച്ചവടം ചെയ്യുന്നവർ ആണോ നിങ്ങൾ? കരുതി ഇരിക്കുക ഈ പട്ടാള വേഷം ധരിച്ച തട്ടിപ്പുകാരെ

ഓൺലൈൻ കച്ചവടം ചെയ്യുന്ന ഒരാൾ ആണോ നിങ്ങൾ എങ്കിൽ നിങ്ങളെ പറ്റിക്കാൻ പട്ടാളവേഷം കെട്ടിയ അവർ കാത്തിരിക്കുന്നു. പല നമ്പറുകളിൽ ആയി ഇവർ ഇരകളെ തേടി നടക്കും.

OLX , Whatsapp, ഫേസ്ബുക് marketplace, മറ്റു സോഷ്യൽ മീഡിയ ഉപയോഗിച്ചു കച്ചവടം ചെയ്യുന്നവർ ആണോ നിങ്ങൾ. എങ്കിൽ ഏതു നിമിഷവും പട്ടാളത്തിന്റെ പ്രൊഫൈൽ ഫോട്ടോയും ആയി തട്ടിപ്പുകാർ നിങ്ങളെ തേടി എത്തിയേക്കാം.

തട്ടിപ്പിന്റെ രീതി

അവർ ഓൺലൈൻ payment നായി നിങ്ങളുടെ ഗൂഗിൾ pay paytm UPI നമ്പർ/വിലാസം ആവശ്യപെടും.

പിന്നീട് നമ്മുടെ ബില്ല്‌ amount അവർ നമുക്ക് payment request ആയി അയക്കും. എന്നിട്ട് നമ്മളോട് പിൻ നമ്പർ അടിച്ചു പണം സ്വീകരിക്കാൻ ആവശ്യപ്പെടും. നമ്മുടെ ബാങ്ക് അക്കൗണ്ടിൽ നിന്നു പണം നഷ്ടപ്പെടുകയും ചെയ്യും.

തട്ടിപ്പിൽ പെടാതിരിക്കാൻ എന്ത് ചെയ്യണം ?  

1) ഒരു ആപ്പും പണം സ്വീകരിക്കാൻ ഒരിക്കലും പിൻ നമ്പർ അടിക്കേണ്ടതില്ല. പണം അയക്കാൻ വേണ്ടി മാത്രം ആണ് പിൻ. 

2) ഒരു ഉപഭോക്താവിന് അവർ വാങ്ങുന്ന പ്രൊഡക്ടിനെ കുറിച്ച് അറിയാൻ താല്പര്യമുണ്ടാവും. ഇത്തരം തട്ടിപ്പുകാർ പ്രോഡക്റ്റ് നെ കുറിച്ച് അറിയാൻ താല്പര്യം കാണിക്കില്ല. പെട്ടെന്ന് പണം അയക്കാൻ ആയിരിക്കും താല്പര്യം 

3) വിശ്വാശ്വത വർധിപ്പിക്കാൻ അവർ വ്യാജ Army canteen ID കാർഡ് അയച്ചു തരും

4) അവർ നിങ്ങളോട് പറയും അവർ ആർമി ടെ POS മെഷീനിൽ ആണ്. അവിടെ മറ്റു പയ്മെന്റ്റ് എടുക്കില്ല എന്ന്. ആർമി ഒരിക്കലും ഇങ്ങനെ ഒരു purchase നടത്തില്ല. ഇതെല്ലാം വ്യാജമാണ്

5) Free ആയ payment Gateway ഉപയോഗിക്കാം - ഇത് ഉപയോഗിച്ചു നിങ്ങളുടെ ഉപഭോക്താക്കൾക്ക്  ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഗൂഗിൾ പേ, paytm , നെറ്റ് ബാങ്കിങ് ഉപയോഗിച്ചു payment നടത്താൻ ഉള്ള സൗകര്യം ഒരുക്കാം..

ഫ്രീ payment Gateway ക്കായി ഇവിടെ ക്ലിക്ക് ചെയ്യാം - Payment Gateway   

 6) Paytm merchandise app ഉപയോഗിച്ചു payment ലിങ്ക് ആയി കസ്റ്റമർ ന് അയക്കാം 

7) തട്ടിപ്പുകാരെ ശ്രദ്ധയിൽ പെട്ടാൽ സമയം കളയാതെ സംസാരം അവസാനിപ്പിച്ചു സൈബർ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാം.


 

അവർ അയച്ചു തരുന്ന വ്യാജ ID കാർഡ്



ചില തട്ടിപ്പുകകരുടെ പ്രൊഫൈൽ




Post a Comment

0 Comments