Work From Home ജോലി നൽകി പിന്നീട് ബ്ലാക്‌മെയ്ൽ ചെയ്തു പണം തട്ടുന്ന സംഘം. കരുതി ഇരിക്കുക!



വളരെ ഞെട്ടിക്കുന്ന ഒരു തട്ടിപ്പ് ആണ് അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്തത്. 

ഡാറ്റ എൻട്രി, ഫോം ഫില്ലിംഗ് എന്നൊക്കെ പറഞ്ഞു പരസ്യം ചെയ്താണ് ഇവർ ഇരകളെ കണ്ടെത്തുന്നത്. കഴിവതും സ്ത്രീകളെ ആണ് ഇവർ ലക്‌ഷ്യം വയ്ക്കുന്നത്. സ്ത്രീകൾക്ക് മാത്രം ആയി work from home എന്നും ഇവർ പരസ്യം ചെയ്യാറുണ്ട്. ആളുകളെ refer ചെയ്താൽ ആകർഷകമായ ബോണസ് ഇവർ വാഗ്ദാനം ചെയ്യുന്നു.

ഒരു ഫോം ഓൺലൈൻ ആയി പൂരിപ്പിച്ചാൽ 30 രൂപ വരെ ഇവർ പ്രതിഫലം വാക്ദാനം ചെയ്യും. ഇതിൽ ആകൃഷ്ടരായ ആളുകൾ ഇവരെ സമീപിക്കുന്നു. ആദ്യ ഘട്ടം ആയി നിങ്ങൾക്ക് ഒരു സാമ്പിൾ വർക്കും KYC ഫോം അയച്ചു തരും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും, പാൻ കാർഡ്, ആധാർ, ഫോട്ടോ, വെള്ള പേപ്പറിൽ നിങ്ങളുടെ ഒപ്പും ഇവർ വാങ്ങും. സാമ്പിൾ ഫോം KYC എന്നിവ പൂർത്തിയായാൽ അവർ നിങ്ങൾക്ക് ആദ്യത്തെ ബാച്ച് ജോലി തരും ഏകദേശം 300 form fill ചെയ്യാൻ ആയിരിക്കും അത്. എളുപ്പം ഇത് ചെയ്തു തീർക്കാൻ കഴിയുന്നത് ആണെന്ന് തോന്നുമ്പോൾ ഇതുപോലെ ഉള്ള മറ്റു കമ്പനികളുടെ പരസ്യങ്ങളും നിങ്ങളെ തേടി എത്തും. 30 ദിവസം സമയം ഉണ്ടെങ്കിലും 3 ദിവസം കൊണ്ട് എളുപ്പം പൂർത്തിയാക്കാവുന്ന  ജോലിയെ അത് ഉണ്ടാവൂ എന്ന് കണ്ട് അവർ മറ്റു കമ്പനികളിലും ചേരുന്നു. ജോലി പൂർത്തിയായി submit ചെയ്യുന്ന വ്യക്തി അതിന്റെ വെരിഫിക്കേഷൻ പൂർത്തിയാക്കാൻ കാത്തിരിക്കുന്നു. 

പെട്ടെന്ന് നിങ്ങൾക്ക് ഒരു മെയിൽ വരും നിങ്ങളുടെ work rejected ആണെന്നും നിങ്ങൾ അവരുമായി ഉള്ള എഗ്രിമെന്റ് പ്രകാരം 99.99% accuracy ഇല്ല എന്നും അതുകൊണ്ട് work reject ചെയ്യുന്നു എന്നും. ചില ആളുകൾക്ക് വിശ്വാസ്യത കൂട്ടാൻ ആദ്യ വർക്ക് നു പണം നൽകാറും ഉണ്ട്.

താങ്കൾ പറ്റിക്കപ്പെട്ടോ എന്ന് കരുതി ഇരിക്കുന്ന സമയം നിങ്ങൾക്ക് ഒരു വക്കീലിന്റെ ഫോൺ വരും. നിങ്ങൾക്ക് ജോലി തന്ന കമ്പനിയുടെ വക്കീൽ എന്ന് പരിചയപ്പെടുത്തുന്ന അയാൾ നിങ്ങളോട് ഒരു എഗ്രിമെന്റ് നെ കുറിച്ചു സംസാരിക്കും. നിങ്ങളുടെ scanned ഒപ്പ് വച്ച് തയ്യാറാക്കിയ ഈ അഗ്രിമെന്റിൽ കൊറേ conditions പറയുന്നുണ്ടാവും. അതിൽ ചിലത് താഴെ ചേർക്കുന്നു 

  1. ഒരു മാസം നിശ്ചിത 4500 രൂപ infrastructure cost ആയി കമ്പനിക്ക് നൽകണം. നിങ്ങൾ ജോലി ചെയ്താലും ഇല്ലെങ്കിലും ഇത് നൽകണം.
  2. നിങ്ങൾ ചെയ്ത work reject ആയാൽ നഷ്ടപരിഹാരം ആയി 75000 രൂപ നൽകണം.

നമ്മുടെ work reject ആയത് കൊണ്ട് നിങ്ങൾ കരാർ തെറ്റിച്ചു എന്നും നമുക്ക് എതിരെ നിയമ നടപടി സ്വീകരിക്കാൻ പോകുക ആണെന്നും അവർ പറയും. നോട്ടീസ് ന്റെ ഒരു കോപ്പി അവർ ഇമെയിൽ അയച്ചു തരും. ഇത് court നു പുറത്തു settle ചെയ്യാൻ 60,000 രൂപ അതെ ദിവസം 3 മണിക്ക് മുൻപായി അവരുടെ ഗുജറാത്തിലെയോ ഭുവനേശ്വറിലെയോ ഓഫീസിൽ എത്തിക്കാൻ പറയും. അന്ന് തന്നെ പണം എത്തിക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ അവർ പറയും എന്നാൽ ഓൺലൈൻ ആയി settlement ഫോം അയച്ചു തരാം ഇതിനു 1.25 ലക്ഷം രൂപ ചിലവ്വ് വരും എന്നും അത് ആ പണം ഇടാൻ ഉള്ള അക്കൗണ്ട് നമ്പറും അയച്ചു തരും.

അറിവില്ലായ്മ ആണ് ഇത്തരം തട്ടിപ്പുകളിൽ ആളുകൾ ചെന്നെത്തുന്നത്. ഇത്തരം തട്ടിപ്പുകൾ നേരിടേണ്ടി വന്നാൽ പണം ആരും കൈമാറരുത്. ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബർ പോലീസ് സ്റ്റേഷനിലോ ബന്ധപെടുക.

ഒരിക്കലും  വിശ്വാസയോഗ്യമല്ലാത്ത വെബ്‌സൈറ്റുകളിൽ നിന്ന് പാർട്ട് ടൈം ജോലി ചെയ്യാതിരിക്കുക. 

Post a Comment

0 Comments