എന്താണ് തട്ടിപ്പ്?
പെട്ടെന്ന് നിങ്ങളറിയാത്ത ഒരു നമ്പറിൽ നിങ്ങൾക്ക് ഒരു വീഡിയോ കോൾ ലഭിച്ചേക്കാം സ്‌ക്രീനിൽ നിങ്ങൾ നോക്കുമ്പോൾ തന്നെ മറു തലക്കൽ ഉള്ള സ്ത്രീ വസ്ത്രങ്ങൾ ഉരിഞ്ഞു നഗ്നത പ്രദർശിപ്പിക്കും. ഈ വീഡിയോ അവർ റെക്കോർഡ് ചെയ്യുന്നുണ്ടാവും. നിങ്ങൾ ഫോൺ കട്ട് ചെയ്യുമ്പോളേക്കും അവരുടെ ലക്‌ഷ്യം അവർ നിറവേറ്റി കഴിഞ്ഞു. പിന്നീട് ഈ റെക്കോർഡ് ചെയ്ത വീഡിയോ നിങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലും നിങ്ങളുടെ പരിചയക്കാർക്കും അയച്ചു കൊടുക്കുമെന്നു ഭീഷണിപെടുത്തും. അങ്ങനെ ചെയ്യാതിരിക്കാൻ പണം ആവശ്യപ്പെടും. ആദ്യം ഒരു ചെറിയ തുക ആവശ്യപ്പെടുന്ന ഇവർ പിന്നീട് കൂടുതൽ തുക ആവശ്യപ്പെട്ടേക്കാം.
ഇത്തരം തട്ടിപ്പുകൾ ഫേസ്ബുക്കിലൂടെയും വാട്ട്സപ്പ് ലൂടെയും എല്ലാം ആവാം നിങ്ങളെ തേടി എത്തുന്നത്. സമൂഹത്തിൽ മാന്യമായി ജീവിതം നയിക്കുന്നവർ ആണ് ഇവരുടെ പ്രധാന ഇര.
തട്ടിപ്പിൽ പെടാതിരിക്കാൻ എന്ത് ചെയ്യണം ?
- പരിചയമില്ലാത്ത നമ്പറിൽ നിന്ന് വീഡിയോ കോൾ വന്നാൽ എടുക്കാതിരിക്കുക. എടുക്കുക ആണെങ്കിൽ മുൻ കാമറ വിരൽ കൊണ്ട് മറച്ചു കൊണ്ട് കോൾ എടുക്കുക
- പരിചയമില്ലാത്തവരുടെ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് accept ചെയ്യാതിരിക്കുക
- തട്ടിപ്പിൽ പെട്ട് നിങ്ങളോട് പണം ആവശ്യപ്പെട്ടാൽ ഉടൻ പോലീസിൽ പരാതിപെടുക
- ഫേസ്ബുക്കിൽ നിങ്ങളെ Privacy Settings ൽ നിങ്ങളെ Tag ചെയ്യാൻ ഉള്ള permission disable ചെയ്യുക.
0 Comments