eSIM തട്ടിപ്പ് വഴി പണം കവരുന്നത് ഇന്ത്യയിൽ വളർന്നു വരുന്നു. eSIM നെ കുറിച്ച് ആളുകൾക്ക് ഉള്ള അറിവില്ലായ്മ മുതലെടുത്താണ് തട്ടിപ്പുകാർ പണം തട്ടുന്നത്.
എന്താണ് e SIM ?
പുതു തലമുറ പ്രീമിയം ഫോണുകളിൽ മാത്രം ലഭിക്കുന്ന, ഒരു സിം കാർഡ് ഇടാതെ തന്നെ ഒരു ഫോണിൽ ഒരു കണക്ഷൻ ഉപയോക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ആണ് e SIM. ആപ്പിൾ ഐഫോൺ, ഗൂഗിൾ പിക്സൽ പോലെ ഉള്ള വില കൂടിയ ഫോണുകളിൽ മാത്രമാണ് ഇത് ലഭ്യമാവുന്നത്. e SIM ലഭിക്കാൻ ഉള്ള നടപടികൾ ദുരുപയോഗം ചെയ്തു കൊണ്ടാണ് തട്ടിപ്പുകാർ പണം തട്ടുന്നത്.
തട്ടിപ്പ് രീതി
നിങ്ങളുടെ ഫോൺ കണക്ഷൻ ഏതാണോ ആ കമ്പനിയുടെ ഒരു ഓഫർ പരിചയപ്പെടുത്തുന്ന വ്യാചേന ആണ് ആദ്യം തട്ടിപ്പുകാർ നിങ്ങളെ ഫോണിൽ ബന്ധപ്പെടുക. നിങ്ങളുടെ ഫോണിൽ സൗജന്യ e SIM ഓഫർ ഉണ്ടെന്നും ഇതിലേക്ക് മാറിയാൽ ഒരു വര്ഷം കോളുകളും പരിധി ഇല്ലാത്ത ഇന്റർനെറ്റും സൗജന്യമാണെന്നും അവർ പറയും. ഇത് പോലെ അവിശ്വസിനീയം ആയ പല ഓഫറുകളും അവർ നിങ്ങളോട് പറഞ്ഞേക്കാം
e SIM ന്റെ സാങ്കേതിക വശങ്ങൾ അറിയാത്ത സാധാരണ ആളുകൾ ഇത് വിശ്വസിച്ചു activate ചെയ്യാൻ ആവശ്യപ്പെടും. അതിനായി അവർ നിങ്ങളുടെ ഫോണിൽ നിന്ന് ഒരു കോഡ് കസ്റ്റമർ കെയർ നമ്പറിലേക്ക് അയക്കാൻ ആവശ്യപ്പെടും (123,121 പോലെ ഉള്ള നമ്പർ). തട്ടിപ്പുകാരുടെ ഇമെയിൽ ഐഡി ആവും ഈ കോഡ്
ഉദാഹരണം : activate123@esim45.cc
മിക്ക സർവീസ് പ്രൊവൈഡറും രജിസ്റ്റേർഡ് ഇ മെയിൽ ഐഡിയിൽ നിന്നുള്ള റിക്വസ്റ്റ് മാത്രമേ സ്വീകരിക്കാറുള്ളു. അതുകൊണ്ട് തന്നെ ഇവരുടെ ആദ്യ ഘട്ടം മുകളിൽ പറഞ്ഞ ഐഡി നിങ്ങളുടെ രജിസ്റ്റേർഡ് ഇ മെയിൽ ഐഡി ആയി സെറ്റ് ചെയ്യുക എന്നതാണ്. ഇതിനു ശേഷം അവർ വീണ്ടും വിളിച്ചു മറ്റൊരു കോഡ് കസ്റ്റമർ കെയറിൽ അയക്കാൻ ആവശ്യപ്പെടും. ഇത് eSIM ആക്ടിവേഷൻ റിക്വസ്റ്റ് ആണ്
ഉദാഹരണം : ESIM activate123@esim45.cc
ഉടൻ തന്നെ നിങ്ങളുടെ മൊബൈൽ സർവീസ് പ്രൊവൈഡറുടെ പക്കൽ നിന്ന് ഒരു വെരിഫിക്കേഷൻ മെസ്സേജ് വരും. ആ നമ്പറിൽ ഞങ്ങൾ വിളിച്ചു ആക്ടിവറ്റേഷൻ ആവശ്യപ്പെടുകയോ കസ്റ്റമർ കെയറിൽ നിന്ന് വിളിച്ചാൽ eSIM ആക്ടിവേഷൻ confirm ചെയ്യാനും ആവശ്യപ്പെടും.
പിന്നീടുള്ള മെസ്സേജുകൾ എല്ലാം നിങ്ങളുടെ സർവീസ് പ്രൊവൈഡറിൽ നിന്നായത് കൊണ്ട് സംശയം തോന്നുകയും ഇല്ല.
നിങ്ങളുടെ സർവീസ് പ്രൊവൈഡർ ഒരു QR കോഡ് registered email ഐഡി യിൽ അയക്കും(ഇവിടെ തട്ടിപ്പുകാരന്റെ ഐഡി). ഈ QR code തട്ടിപ്പുകാരന്റെ മൊബൈലിൽ സെറ്റിങ്സിൽ പോയി സ്കാൻ ചെയ്താൽ നിങ്ങളുടെ കണക്ഷൻ തട്ടിപ്പുകാരന്റെ കയ്യിൽ എത്തി. നിങ്ങളുടെ സിം പ്രവർത്തനരഹിതം ആവുകയും ചെയ്യും. ഇനി നിങ്ങളുടെ നമ്പറിൽ വരുന്ന കോളുകളും SMS ഉം എല്ലാം അവർക്ക് കൈകാര്യം ചെയ്യാം. നിങ്ങളുടെ ബാങ്കിലെ പണം വരെ ഇതിലൂടെ പിൻവലിക്കാം.
തട്ടിപ്പിൽ പെടാതിരിക്കാൻ എന്ത് ചെയ്യണം?
1) e SIM വൻകിട മൊബൈലിൽ മാത്രമേ ലഭ്യമാവു. e SIM activate ചെയ്യുന്നത് QR code ഉപയോഗിച്ചാണ്. അതിനായി നിങ്ങളുടെ Email ID ആണ് നൽകേണ്ടത്. e SIM activate ചെയ്യാൻ നിങ്ങളുടെ സർവീസ് പ്രൊവൈഡറുടെ വെബ്സൈറ്റ് സന്ദർശിക്കുക.
2) e SIM activate ചെയ്യാൻ നിങ്ങളുടെ സർവീസ് പ്രൊവിഡരെ ബന്ധപ്പെടാം
3) ഇത്തരം സംശയകരമായ കോളുകൾ നിങ്ങൾക്ക് ലഭിച്ചാൽ സർവീസ് പ്രൊവിഡരുടെ കസ്റ്റമർ കെയറിൽ ബന്ധപെടുക
4) വ്യാജം ആണെന്ന് ഉറപ്പായാൽ സൈബർ സെല്ലിൽ പരാതി പെടുക.
1 Comments
MGM Grand Hotel and Casino Las Vegas, NV - MapYRO
ReplyDeleteM life Rewards points will 서울특별 출장안마 be added 양주 출장마사지 every hour based on your qualifying 속초 출장샵 purchase of 목포 출장샵 a Reservation. This bonus code may apply to recurring M life 부산광역 출장안마 Rewards