DEEPFAKE എന്ന പുതു വില്ലൻ. മോർഫിങ് എല്ലാം കാലഹരണപ്പെട്ടു.
ഒരു കാലത്ത് മോർഫിങ് ആയിരുന്നു സോഷ്യൽ മീഡിയയിലെ വില്ലൻ. നമ്മുടെ മുഖം മറ്റു അശ്ലീല ചിത്രങ്ങളിൽ വച്ച് പിടിപ്പിക്കുന്ന ശ്രമകരമായ ജോലി ആയിരുന്നു മോർഫിങ് വില്ലന്മാർ ചെയ്തിരുന്നത്. പക്ഷെ ഇത്തരം ചിത്രങ്ങൾ വ്യാജൻ ആണെന്ന് എളുപ്പം കണ്ടു പിടിക്കാൻ പറ്റുമായിരുന്നു. DEEPFAKE എന്ന പുതു വില്ലൻ കടന്നു വന്നതോട് കൂടി ഭീഷണി വിവരണാതീതം ആണ്.
എന്താണ് DEEPFAKE?
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ നമ്മുടെ മുഖം മറ്റു ചിത്രങ്ങളിലോ വീഡിയോയിലോ വച്ച് പിടിപ്പിക്കുന്ന സാങ്കേതിക വിദ്യ ആണ് DEEPFAKE. കമ്പ്യൂട്ടർ സഹായത്തോടെ ഉള്ള കൃത്രിമ ബുദ്ധി ആയത് കൊണ്ട് തന്നെ ഇത് കൊണ്ട് ഉണ്ടാക്കുന്ന വ്യാജ ചിത്രങ്ങൾക്കു വളരെ സ്വാഭാവികതയും മികവും നൽകുന്നു. വെറും ഒരു നിശ്ചല ചിത്രം മാത്രം അല്ല നിങ്ങളുടെ കുറച്ചു ഫോട്ടോകൾ ഉപയോഗിച്ചു ഒരു വിഡിയോയിൽ നിങ്ങളുടെ മുഖം സൃഷ്ടിക്കാൻ വരെ ഈ ടെക്നോളജിക്ക് കഴിയുന്നു.
ടെക്നോളജിയുടെ ദുരുപയോഗം
അപകടം എങ്ങനെ?
അശ്ലീല വീഡിയോ മാർക്കറ്റ്
DEEPFAKE നു ചിത്രങ്ങളുടെ വൻ ശേഖരണം ആവശ്യം.
ബ്ലാക്‌മെയ്‌ലിങ് എന്ന അടുത്ത ഘട്ടം
ഡാർക്ക് വെബിൽ ഒളിഞ്ഞിരിക്കുന്ന ഗൂഢസംഘം
എന്ത് മുൻകരുതൽ നമ്മൾ സ്വീകരിക്കണം ?
- സ്വകാര്യത ആഗ്രഹിക്കുന്നവർ ഒരിക്കലും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ 'public' ആയി ഷെയർ ചെയ്യരുത്. നിങ്ങളുടെ സുഹൃത്തുക്കൾക്ക് മാത്രമായി ഇത് നിജപ്പെടുത്തുക.
- പരിചയം ഇല്ലാത്ത ആളുകളെ Friend ആയി add ചെയ്യരുത്.
- ഗ്രൂപ്പുകളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ കഴിവതും ഒഴിവാക്കുക.
- നിങ്ങളുടെ വിലാസം, ഫോൺ നമ്പർ എന്നിവ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാതിരിക്കുക.
- നിങ്ങളുടെ പേരിൽ ഒരു വ്യാജ അക്കൗണ്ട് നിർമ്മിക്കപ്പെട്ടു എന്നറിഞ്ഞാൽ ഉടൻ തന്നെ സോഷ്യൽ മീഡിയ അധികാരികളുമായി ബന്ധപെടുക.
- വക്കേഷൻ, യാത്രാ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാതിരിക്കുക
- നിങ്ങൾ ചതിക്കപ്പെട്ടെന്ന് തോന്നിയാൽ ഉടൻ പരാതിപ്പെടുക. https://www.cybercrime.gov.in/ എന്ന വെബ്‌സൈറ്റിൽ നിങ്ങൾക്ക് നേരിട്ട് പരാതിപെടാം.
- സൈബർ കുറ്റകൃത്യത്തെ സംബന്ധിച്ച സഹായത്തിനു thattipp.com നെയും ബന്ധപ്പെടാം.
ഫെസ്ബുക്ക് ഗ്രൂപ്പ് അഡ്മിൻ എന്ത് മുൻകരുതൽ സ്വീകരിക്കണം ?
പല മലയാളം ഗ്രൂപ്പുകളിലും വിദേശ മെമ്പർ മാരുടെ സാന്നിധ്യം കാണാം. ഭാഷ അറിയാത്ത ഇത്തരം ആളുകൾക്ക് ഈ ഗ്രൂപ്പുകളിൽ എന്ത് കാര്യം എന്ന് ആലോചിച്ചിട്ടുണ്ടോ ? സംശയാസ്പദമായ ഇത്തരം മെമ്പർമാർ ഒഴിവാക്കുന്നത് നന്നാവും.
നിങ്ങളുടെ ഗ്രൂപ്പിലെ മെമ്പർമാരുടെ സുരക്ഷ നിങ്ങളുടെ കൂടെ ഉത്തരവാദിത്വം ആണ്. അവരുടെ സ്വകാര്യത ഹനിക്കുന്ന പ്രവർത്തികൾ പ്രോത്സാഹിപ്പിക്കാതെ ഇരിക്കുക.
ബ്ലാക്‌മെയ്ൽ ഭീഷണി വന്നാൽ എന്ത് ചെയ്യണം ?
ബ്ലാക്‌മെയ്ൽ ഭീഷണി വന്നാൽ ഉടൻ തന്നെ സൈബർ സെല്ലുമായി ബന്ധപെടുക. കേസ് രജിസ്റ്റർ ചെയ്യുക. https://www.cybercrime.gov.in/ എന്ന വെബ്‌സൈറ്റിൽ നിങ്ങൾക്ക് നേരിട്ട് പരാതിപെടാം.
ഇത്തരം ക്രിമിനലുകൾ വിദേശ രാജ്യങ്ങളിൽ ഒളിഞ്ഞിരുന്നാണ് സാധാരണ ഇതെല്ലാം നിയന്ത്രിക്കുക. കുത്തുകൊണ്ട് ഇവർക്കെതിരെ ഉള്ള നടപടി എളുപ്പം അല്ല. ഇത്തരം സാഹചര്യം വന്നിട്ട് പരാതിപെടുന്നതിനേക്കാൾ നല്ലത് ഇത്തരം പ്രശ്നങ്ങളിൽ വീഴാതിരുക ആണ്. ഇനി ചിത്രങ്ങൾ ഷെയർ ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലോ.
കൂടുതൽ സംശയങ്ങൾക്ക് thattippaano@gmail.com മെയിൽ അയക്കാം. അല്ലെങ്കിൽ താഴെ കാണുന്ന ഞങ്ങളുടെ ഫേസ്ബുക് പേജിൽ മെസ്സേജ് ചെയ്യാം.
https://www.facebook.com/thattip
ഈ വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യാൻ മറക്കരുതേ.
0 Comments