നിങ്ങളുടെ മൊബൈലിൽ ഒളിച്ചിരിക്കുന്ന വമ്പൻ ചതി. നിങ്ങളറിയാതെ അവർ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കും.


നിങ്ങളറിയാതെ ഒരു നാൾ നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്നത് ഒന്ന് ഓർത്തു നോക്കു. ഇത്തരം ഒരു വൻ ചതി നിങ്ങളുടെ മൊബൈലിൽ ഒളിച്ചിരിപ്പുണ്ടെങ്കിലോ? 

അതെ ബാങ്ക് തട്ടിപ്പിന്റെ പുതിയ തന്ത്രങ്ങളും ആയി തട്ടിപ്പുകാർ ഒരുങ്ങുന്നു.

തട്ടിപ്പിന്റെ രീതി 

തട്ടിപ്പുകാരുടെ മൊബൈൽ ആപ്പ് നിങ്ങളുടെ ഫോണിൽ എത്തിക്കുക ആണ് ആദ്യപടി. ഓൺലൈൻ പണം സമ്പാദിക്കാൻ ഉള്ള വ്യാജ ആപ്പുകൾ ആണ് സാധാരണ ഇത്തരം തട്ടിപ്പുകാർ ഉപയോഗിക്കാറ്. ആമസോൺ പോലെ ഉള്ള കമ്പനിയുടെ പേരും ഇത്തരം സംഘം ഉപയോഗിക്കാറുണ്ട്. ആകർഷകമായ റഫറൽ പദ്ധതികളും ഇത്തരം ആപ്പുകൾ നൽകാറുണ്ട്. 

ഓൺലൈൻ സമ്പാദിച്ച പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കാൻ നിങ്ങളോട് അക്കൗണ്ട് വിവരങ്ങൾ ആപ്പിൽ  നല്കാൻ ആവശ്യപ്പെടും. ആദ്യ ഘട്ടത്തിൽ അക്കൗണ്ടിലേക്ക് പണവും ഇവർ നിക്ഷേപിച്ചു തരും. ഇതിൽ വിശ്വാസ്യത തോന്നുന്ന ആളുകൾ കൂടുതൽ ആളുകളെ ഇതിൽ ചേർക്കും.

തട്ടിപ്പുകാർ പണം പിൻവലിക്കുന്ന രീതി

നമ്മൾ ഇൻസ്റ്റാൾ ചെയ്ത മൊബൈൽ ആപ്പിലൂടെ നിങ്ങളുടെ മൊബൈലിൽ വരുന്ന SMS  വായിച്ചെടുക്കുകയും തത്സമയം അവരുടെ സെർവറിലേക്ക് അയക്കുകയും ചെയ്യും. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ചു ഇവർ നിങ്ങളുടെ അക്കൗണ്ടിൽ നിന്നു പണം പിൻവലിക്കാൻ ശ്രമിക്കും. ബാങ്ക് ഈ സമയം നിങ്ങളുടെ മൊബൈലിൽ OTP അയക്കും. ഇത്തരം OTP വായിച്ചെടുത്തു അപ്പപ്പോൾ അവരുടെ സെർവറിലേക്ക് വില്ലൻ ആപ്പ് അയച്ചു കൊടുക്കും. ഈ OTP ഉപയോഗിച്ചു പണം അവർ പിൻവലിക്കും.

OTP മെസ്സേജുകളും പണം പിൻവലിച്ച ട്രാൻസാക്ഷൻ മെസ്സേജുകൾ വരെ ഉപയോഗ ശേഷം ഇവർക്ക് മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ കഴിയും. അതുകൊണ്ട് തന്നെ പണം നഷ്ടപെട്ട വിവരം ഉപഭോക്താവ് അറിയാൻ വൈകും.

നിങ്ങളുടെ മൊബൈലിൽ നിന്ന് OTP നഷ്ടപെട്ടത് ആയത് കൊണ്ട് ബാങ്കുകളുടെ ഉത്തരവാദിത്വം പരിമിതമാവും.

ഇതിൽ നിന്നു രക്ഷപെടാൻ എന്ത് ചെയ്യണം

Playstore ൽ നിന്നല്ലാതെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

വില്ലൻ ആപ്പുകൾ മിക്കതും പ്ലെയ്സ്റ്റോറിന് പുറത്തു ആവും. apk file അവരുടെ വെബ്‌സൈറ്റിൽ നിന്ന് ഡൗലോഡ് ചെയ്യുകയോ. അവർ നിങ്ങൾക്ക് അയച്ചു തരുകയോ ചെയ്യും. ഓൺലൈനിൽ വെറുതെ പണം തരുന്ന ഒരു ആപ്പും ഇല്ല. ഓൺലൈനിൽ പണം സമ്പാദിക്കാൻ ഉള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുന്നേ ഇവരുടെ ബിസിനസ് എന്താണെന്നും ഇവർ എങ്ങനെ പണം ഉണ്ടാക്കുന്നു എന്നും ചിന്തിക്കുക. ഇവർ ഇതിനു വ്യാജ കഥകൾ മെനെഞ്ഞെക്കാം. താഴെ കൊടുക്കുന്ന വാക്കുകൾ അവർ സാധാരണക്കാരെ പറ്റിക്കാൻ ഉപയോഗിക്കുന്നു 

  • Order Grabbing
  • Blockchain
  • Product review
  • Ad Free Games

ആവശ്യഇല്ലാതെ അപ്പുകൾക്ക് SMS, app install permission കൊടുക്കാതിരിക്കുക.

നിങ്ങളുടെ മൊബൈലിലെ അപ്പുക്കൾക്ക് ആവശ്യമില്ലാത്ത permission നൽകാതിരിക്കുക. 

ഇന്ന് തന്നെ നിങ്ങളുടെ മൊബൈലിൽ ഉള്ള ആപ്പുകളുടെ permission പരിശോധിക്കുക.

Setting->Privacy->Permissions->SMS പോയി ആവശ്യമില്ലാത്ത ആപ്പ് permission ഒഴിവാക്കുക.



നിങ്ങളുടെ ഫോൺ മോഡൽ അനുസരിച്ചു ഈ settings menu മാറ്റം ഉണ്ടാവാം.

ഒരു പടി കൂടെ കടന്നു ചൈനീസ് ഹാക്കർ ആപ്പുകൾ

ഒരുപാട് പേരുകളിൽ ഒരേ source code ഉപയോഗിച്ചു ഉള്ള ചൈനീസ് ആപ്പുകളെ കണ്ടത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇത്തരം ആപ്പുകൾ നമ്മളറിയാതെ മറ്റു ആപ്പുകൾ നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിക്കും. ഇങ്ങനെ ഒളിഞ്ഞിരിക്കുന്ന ആപ്പുകൾ ആവും മുകളിൽ പറഞ്ഞ OTP ചോർത്തൽ നടത്തുന്നത്.

ഇത്തരം അറ്റാക്ക് ഒഴിവാക്കാൻ താഴെ കാണുന്ന സെറ്റിങ്സിൽ പോയി Not Allowed എന്ന് മാറ്റാം.
Settings ->Apps&Notifications ->  Special App Access -> Install Unknown Apps

മറ്റു മുൻകരുതലുകൾ 
  • യാതൊരു കാരണവശാലും വിശ്വാസയോഗ്യമല്ലാത്ത ഒരു മൊബൈൽ ആപ്പും പ്ലേ സ്റ്റോറിൽ നിന്നല്ലാതെ നേരിട്ട് ഇൻസ്റ്റാൾ ചെയ്യരുത്.
  • ഒരു ആപ്പിലും, വെബ്സൈറ്റിലും അനാവശ്യം ആയി ബാങ്ക്/ ഡെബിറ്റ് കാർഡ് / ATM card  വിവരങ്ങൾ നൽകരുത്


Post a Comment

0 Comments