വ്യാജ ഡാറ്റാ എൻട്രി തട്ടിപ്പുകാർ അരങ്ങു തകർക്കുന്നു - സൂക്ഷിക്കുക


കൊറോണ ആളുകളുടെ വരുമാനത്തെ സാരമായി ബാധിച്ചപ്പോൾ എല്ലാവരും വരുമാനത്തിന്റെ പുതുവഴി തേടുന്നു. ഓൺലൈൻ വഴി പണം ഉണ്ടാക്കാം എന്ന കേട്ടറിവ് വച്ച് പലരും ഈ വഴിക്കുള്ള അന്വേഷണവും തുടങ്ങി. ഇത്തരം ആളുകളെ ലക്ഷ്യമിട്ട് ഒരുപാട് വ്യാജ Work From Home Data Entry ജോലി തട്ടിപ്പുകൾ വ്യാപകമാകുന്നു.

ഇത്തരം സൈറ്റുകൾ ഗൂഗിൾ പാസ്യങ്ങളിലൂടെയും ഫേസ്ബുക്ക്, whatsapp, twitter, ടെലിഗ്രാം എന്നിവടങ്ങിലൂടെ ആണ് പ്രചരിക്കുന്നത്. ഒരാളെ റെഫർ ചെയ്താൽ 100 രൂപ മുതൽ ഇത്തരം സൈറ്റുകൾ വാഗദാനം ചെയ്യുന്നുണ്ട്. 

ഇത്തരം സൈറ്റുകളിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഒരു Deposit Fee ഇവർ ആവശ്യപ്പെടും. ഈ പണം അടച്ചാൽ ചില സൈറ്റുകൾ ഒരു വ്യാജ data enrty work തരും. അത് ചെയ്യുമ്പോൾ ആദ്യ ഘട്ടങ്ങളിൽ പണവും ലഭിക്കും. ഇത് ലഭിക്കുമ്പോൾ തങ്ങളുടെ സുഹൃത്തുക്കളെ കൂടെ ഇതിലേക്ക് ക്ഷണിക്കും. referral bonus ലഭിക്കുമ്പോൾ ഇതിന്റെ വക്താക്കൾ ആയി ചിലർ സ്വയം അവരോധിക്കപെടുന്നു. ക്രമേണ ചെയ്യുന്ന ജോലിക്ക് പണം ലഭിക്കാതെ ആവുകയും Deposit തുകയും കൊണ്ട് തട്ടിപ്പുകാർ മുങ്ങുകയും ചെയ്യും.

നമ്മൾ എന്ത് ചെയ്യണം ?

  • DATA ENTRY ജോലിക്ക് ഒരിക്കലും നമ്മൾ പണം അങ്ങോട്ട് നൽകേണ്ടതില്ല.
  • ഡെപ്പോസിറ്റ് ആവശ്യപ്പെടുന്ന വർക്കുകൾ എടുക്കാതിരിക്കുക 
  • Fiverr പോലെ ഉള്ള വിശ്വാസ്യത ഉള്ള വെബ്സൈറ്റുകളിൽ നിന്ന് data entry work ചെയ്യുക 



Post a Comment

0 Comments