ആമസോൺ ഓഫറിലും തട്ടിപ്പുകാർ കൈ വയ്ക്കുന്നു. വ്യാജ Whatsapp മെസ്സേജുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക


 whatsapp വഴി പ്രചരിക്കുന്ന Amazon ഓഫർ സന്ദേശങ്ങൾ നിങ്ങൾക്കും വന്നേക്കാം. 80% മോ 90 % മോ ഒക്കെ മോഹിപ്പിക്കുന്ന ഓഫർ അതിൽ പറഞ്ഞേക്കാം. അല്ലെങ്കിൽ ഒരു spin and win  ഓഫർ ആയേക്കാം. ആ ലിങ്ക് ക്ലിക്ക് ചെയ്താൽ നിങ്ങൾ തട്ടിപ്പുകാരുടെ സൈറ്റിൽഎത്തും. കാഴ്ച്ചയിൽ ആമസോൺ വെബ്സൈറ്റ് തോന്നിക്കുന്ന ഈ സൈറ്റിൽ നിങ്ങൾ ക്കു വ്യാജ ഓഫറിന്റെ വിവരങ്ങളും, ഈ ഓഫർ ലഭിക്കണമെങ്കിൽ നിങ്ങളുടെ വ്യക്തി വിവരങ്ങൾ നൽകാനും 10 സുഹൃത്തുക്കൾക്കോ ഗ്രൂപ്പുകളിലേക്കോ ഷെയർ ചെയ്യാൻ ആവശ്യപ്പെടും. നിങ്ങളുടെ വ്യക്തി വിവരങ്ങൾ മോഷ്ടിക്കുന്നതൊപ്പം നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഇത് പെട്ടെന്ന് എത്തിക്കാനും ഇടവരുത്തും.

ഇത്തരം മെസ്സേജുകൾ നേരത്തെ പ്രചരിക്കാൻ ഉണ്ടെങ്കിലും ആമസോൺ ഓഫർ പ്രമാണിച്ചു ആകർഷകമായ ബാനറുകളോടെ ആണ് ഇപ്പോൾ ഇതിന്റെ പ്രചാരം.

ആമസോൺ അവരുടെ മത്സരങ്ങൾ നടത്താൻ പുറത്തു നിന്ന് ഉള്ള വെബ്സൈറ്റിനെ ചുമതലപ്പെടുത്തിയിട്ടില്ല. അവരുടെ spin and win ഓഫർ അവരുടെ ആപ്പിൾ മാത്രമേ നടത്തുന്നുള്ളു.

Post a Comment

0 Comments