ഫ്ലിപ്പ്കാർട്ടിൽ ഉത്സവ കാല ഓഫറുകൾ തുടങ്ങുകയാണ്. എല്ലാ വർഷത്തെ പോലെ ഇത്തവണയും അവസരം മുതലെടുത്തു തട്ടിപ്പുകാർ സജീവം ആണ്. ഇത്തവണ ഫിഷിങ് ആക്രമണത്തിൽ ആണ് തട്ടിപ്പുകാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ വ്യക്തിവിവരങ്ങളും പണവും നഷ്ടപ്പെട്ടേക്കാം.
എന്താണ് ഫിഷിങ് ആക്രമണം ?
ഒരു വെബ്സൈറ്റ് ന്റെ അപരനെ സൃഷ്ടിച്ചു കൊണ്ട് സ്വകാര്യ വിവരങ്ങളും പണവും ക്രെഡിറ്റ് കാർഡ് വിവരവും എല്ലാം അപഹരിക്കുന്ന തട്ടിപ്പിനെ ആണ് ഫിഷിങ് ആക്രമണം എന്ന് പറയുന്നത്.
ഫ്ലിപ്പ്കാർട്ടിലെ ഫിഷിങ് ആക്രമണം എങ്ങനെ?
കെട്ടിലും മട്ടിലും ഫ്ലിപ്പ്കാർട്ട് വെബ്സൈറ്റ് നെ അനുകരിക്കുന്ന തരത്തിൽ 95% വരെ ഡിസ്‌കൗണ്ട് എന്ന് കാണിച്ചാണ് അപരൻ വെബ്സൈറ്റുകൾ പ്രത്യക്ഷപ്പെടുന്നത്. വ്യത്യസ്‌ത ഡൊമൈൻ ലിങ്കുകളിൽ ആയാണ് ഇത് പ്രത്യക്ഷപ്പെടുന്നത്.
ഫേസ്ബുക്ക് പരസ്യങ്ങളിൽ പോലും ചിലപ്പോൾ വ്യാജൻ കടന്നു വരുന്നു. ഇവിടെ കാണിച്ച ഫേസ്ബുക്ക് പരസ്യത്തിൽ സൈറ്റ് അഡ്രസ് സ്പെല്ലിങ് ശ്രദ്ധിക്കുക. filpkar1.com എന്നാണ് കാണിച്ചിരിക്കുന്നത് . വ്യാജ പരസ്യം ശ്രദ്ധയിൽ പെട്ടാൽ ഉടനെ ഫേസ്ബുക്കിൽ റിപ്പോർട്ട് ഓപ്ഷൻ ഉപയോഗിച്ചു റിപ്പോർട്ട് ചെയ്യുക
തട്ടിപ്പിൽ പെടാതെ ഇരിക്കാൻ എന്ത് ചെയ്യണം ?
- ഒരിക്കലും whatsapp/Facebook ഗ്രൂപ്പുകളിൽ വരുന്ന ഓഫർ ലിങ്കുകളിൽ ക്ലിക്ക് ചെയ്തു flipkart സന്ദര്ശിക്കാതെ ഇരിക്കുക
- Flipkart ന്റെ യഥാർത്ഥ link - https://www.flipkart.com ; സൈറ്റ് എടുക്കുമ്പോൾ അഡ്രസ് ശ്രദ്ധിക്കുക.
- ഒരിക്കലും ഒരു കൗതുകത്തിനു പോലും വ്യാജ വെബ്സൈറ്റുകളിൽ ക്രെഡിറ്റ് കാർഡ് ഡെബിറ്റുകാർഡ് വിവരങ്ങൾ നൽകരുത്.
- തട്ടിപ്പ് വെബ്സൈറ്റ് കണ്ടാൽ flipkart ൽ റിപ്പോർട്ട് ചെയ്യുക.
നല്ല ഒരു ഷോപ്പിംഗ് അനുഭവം നേരുന്നു.
0 Comments