Facebook ക്കിൽ ചില പരസ്യങ്ങളിൽ നിങ്ങളുടെ മൊബൈൽ നമ്പർ കമന്റ് ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. നിങ്ങൾ ഒരു കാരണവശാലും നിങ്ങളുടെ നമ്പർ comment box ൽ ഷെയർ ചെയ്യരുത്.
എന്ത് കൊണ്ട് നമ്പർ ഷെയർ ചെയ്യരുത്?
ഫേസ്ബുക്കിൽ കമന്റ് ചെയ്യുന്ന നമ്പർ പരസ്യമായി എല്ലാവര്ക്കും ലഭ്യമാണ്. ഇങ്ങനെ ഷെയർ ചെയ്യുന്ന നമ്പർ ശേഖരിച്ചു മാർക്കറ്റിംഗ് ആവശ്യത്തിന് വേണ്ടി വില്പന നടത്തുന്ന സംഘം സജീവമാണ്.
ഈ നമ്പറുകൾ ശേഖരിക്കൽ ശ്രമകരമായ ഒരു കാര്യം അല്ലെ? തട്ടിപ്പുകാർ ഇതിനു മുതിരുമോ ?
ഒരു ഗ്രൂപ്പ് ലിങ്കോ പേജ് ലിങ്കോ പോസ്റ്റ് ലിങ്കോ നൽകിയാൽ അതിൽ ഉള്ള നമ്പറുകൾ ശേഖരിച്ചു Excel ഫയലുകളിൽ ലഭ്യമാക്കുന്ന സോഫ്റ്റ്‌വെയർ ലഭ്യമാണ്. ഇത് ഉപയോഗിച്ചു മിനിറ്റുകൾ കൊണ്ട് ഈ വിവരങ്ങൾ അവർ മോഷ്ടിക്കും. ഇത്തരം വിവരങ്ങൾ ചിലപ്പോൾ ദുരുപയോഗം ചെയ്യുകയും മറ്റു പല തട്ടിപ്പുകളുടെ തുടക്കം ഇവിടെ ആണെന് ഞങ്ങളുടെ നിരീക്ഷണത്തിൽ കണ്ടെത്തി.
നമ്മൾ എന്ത് ചെയ്യണം ?
നമ്മുടെ മൊബൈൽ നമ്പർ ഒരു കാരണവശാലും ഫേസ്ബുക്/ youtube മുതലായ സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്യരുത്. നമ്പർ നൽകണമെങ്കിൽ അവരുടെ messenger ൽ അയച്ചു കൊടുക്കാം. ഫേസ്ബുക്ക് മാർക്കറ്റിംഗ് ചെയ്യുന്ന എല്ലാവരും കസ്റ്റമറുടെ മൊബൈൽ നമ്പർ കമന്റ് ചെയ്യാൻ ആവശ്യപ്പെടാതിരിക്കുക. വേണമെങ്കിൽ അവരോടു നിങ്ങളുടെ ഇൻബോക്സിൽ അയച്ചു തരാൻ പറയാം.
0 Comments