മലയാളികളെ ലക്ഷ്യമിട്ട് അന്താരാഷ്ട്ര തട്ടിപ്പ് സംഘം. ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് ട്വിറ്റർ പ്ലാറ്റുഫോമുകളിലൂടെ ആണ് ഇവർ ആളുകളിൽ വലയിൽ ആക്കുന്നത്. ഒരു വിദേശ വനിതയുടെ പ്രൊഫൈൽ ഫോട്ടോയിൽ ആണ് ഇവർ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയിലെ ഇവരുടെ ഏജന്റുമാരുടെ അക്കൗണ്ട് മുഖേന ആണ് ഇവർ പണം സ്വീകരിക്കുന്നത് .
തട്ടിപ്പ് എങ്ങനെ ?
ഒന്നാം ഘട്ടം
Twitter / Facebook അല്ലെങ്കിൽ Instagram മുഖേന ഒരു മെസ്സേജിലൂടെ ആണ് നിങ്ങളെ ഇവർ സമീപിക്കുക. ക്രിപ്റ്റോ കറൻസി/Forex ട്രേഡിങ്ങ് കമ്പനി ആണെന്ന് പരിചയപ്പെടുത്തും. കുറച്ചു വ്യാജ സര്ടിഫിക്കറ്റും payment proof എന്ന് പറഞ്ഞു കുറച്ചു സ്ക്രീൻഷോട്ടുകളും അയച്ചു തരും. ആരും മോഹിപ്പിക്കുന്ന ലാഭ വാഗദാനത്തിൽ ഇവർ ആളുകളെ സമർത്ഥമായി വീഴ്ത്തുന്നു.
പണം അവരുടെ ഏജന്റിന്റെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടും. പണം നിക്ഷേപിച്ചു കഴിഞ്ഞാൽ പണം നിക്ഷേപിച്ചതായി അവരുടെ വെബ്‌സൈറ്റിൽ നിങ്ങൾക്ക് കാണാൻ കഴിയും. അതുകൊണ്ട് ആദ്യ ഘട്ടത്തിൽ സംശയം ഒന്നും ആർക്കും തോന്നില്ല.
രണ്ടാം ഘട്ടം
അടുത്ത ഘട്ടത്തിൽ നിങ്ങളുടെ നിക്ഷേപത്തിനു ബോണസ് ലഭിച്ചെന്നും അതിന്റെ ലാഭവിഹിതം നിങ്ങളുടെ ബാങ്കിലേക്ക് സ്വീകരിക്കാൻ സമയമായെന്നും പറഞ്ഞു അവർ വീണ്ടും നിങ്ങളെ ബന്ധപ്പെടും. അമേരിക്ക യിലെ നിയമം അനുസരിച്ചു നികുതി മീന്കൂറായി അടക്കണം എന്നാൽ മാത്രമേ പണം പിൻവലിക്കാൻ കഴിയൂ എന്നും അവർ പറയും. അതിനായി നികുതി തുകയും പ്രോസസ്സിംഗ് ഫീസും അയച്ചു തരാൻ ആവശ്യപ്പെടും. ഇത് അടച്ചു കൊടുത്താൽ ഈ പണം കൂടെ നഷ്ടമാവും. ഒരിക്കൽ പറ്റിച്ച ആളെ വീണ്ടും മറ്റൊരു രീതിയിൽ പറ്റിക്കാൻ ഇവർ ശ്രമിക്കുന്നു എന്നാണ് ഈ തട്ടിപ്പിലെ കൗതുകം
പ്രവാസികൾ ആണ് ഇത്തരം തട്ടിപ്പുകാരുടെ പ്രധാന ഇര.
തട്ടിപ്പുകാർ web അഡ്രസുകൾ ഇടക്കിടക്ക് മാറ്റി കൊണ്ടിരിക്കുന്നു. അടുത്തിടെ ഈ തട്ടിപ്പ് റിപ്പോർട്ട് ചെയ്ത വെബ്സൈറ്റ് താഴെ കൊടുക്കുന്നു
globalcoinoptions.com
globaltradeoptions.net
bitcentglobal.com
Global Pro Trader
0 Comments