ആമസോണിന്റെ പേരിൽ നിക്ഷേപ തട്ടിപ്പ് - ജാഗ്രത!!

awo-scam



ആമസോണിന്റെ പേരിൽ നിക്ഷേപ തട്ടിപ്പ്. വീട്ടിൽ ഇരുന്നു വരുമാനം നേടാം എന്ന പേരിൽ ഫേസ്ബുക്ക് whatsapp  ഗ്രൂപ്പുകളിലൂടെ ആണ് ഇത് പ്രചരിക്കുന്നത്. ബാംഗ്ലൂർ കേന്ദ്രികരിച്ചു ആണ് ഈ തട്ടിപ്പിന്റെ ആസൂത്രണം എന്നാണ് പ്രാഥമിക വിവരം. 

തട്ടിപ്പ് എങ്ങനെ ?


ആമസോൺ ഫ്ലിപ്പ്കാർട് പോലെ ഉള്ള സൈറ്റുകളിൽ ഓർഡർ പെരുപ്പിച്ചു കാണിക്കാൻ അവർ പൈസ മുടക്കുന്നു എന്ന് പറഞ്ഞാണ് ഈ തട്ടിപ്പ്. ഇവരുടെ തട്ടിപ്പ് സൈറ്റിലോ ആപ്പിലോ രജിസ്റ്റർ ചെയ്യാൻ മൊബൈൽ നമ്പർ ആവശ്യം ആണ്. ഇതിൽ സൗജന്യമായി രജിസ്‌ട്രേഷനും ആളുകളെ ചേർക്കുന്നതിന് പണവും വാക്ക്ധാനം ചെയ്യുന്നു. ആളുകളെ പറ്റിക്കാൻ ഓർഡർ grabbing എന്ന് പറഞ്ഞു ഒരു ഓട്ടോമാറ്റിക് ഓർഡറിങ് സ്ക്രീൻ കാണിക്കും. സൗജന്യ അക്കൗണ്ടിന് ഒരു ദിവസം സമ്പാദിക്കാൻ ഉള്ള പരിധി കുറവായിരിക്കും. കൂടുതൽ പണം ലഭിക്കാൻ പ്ലാനുകൾ വില കൊടുത്തു വാങ്ങണം. ഇങ്ങനെ വൻ തുകകൾ തട്ടിയെടുക്കാൻ ആണ് ഇവരുടെ പദ്ധതി. 

സൗജന്യ അക്കൗണ്ട് ഉപയോഗിച്ചാൽ പ്രശ്‌നം ഉണ്ടോ?

ബാങ്ക് അക്കൗണ്ടുകൾ ഇതിൽ നൽകേണ്ടത് നിർബന്ധം ആണ്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ പിന്നീട് വൻ തട്ടിപ്പ് നടത്താൻ ഉപയോഗിച്ചേക്കാം.

ഇത് പ്രചരിക്കുന്നവർ ശ്രദ്ധിക്കുക

thattip.com ആമസോൺ അധികാരികളുമായി സംസാരിച്ചു. ഇത് ഒരു തട്ടിപ്പ് ആണെന്നും ആമസോണിന്റെ ലോഗോ ദുരുപയോഗം ചെയ്തതിനു നടപടി സ്വീകരിക്കും എന്ന് അവർ അറിയിച്ചു. റെഫറൽ കമ്മിഷൻ ലഭിക്കാൻ പല യൂട്യൂബ് വീഡിയോ ചാനലും ഇത് പ്രചരിപ്പിക്കുന്നുണ്ടെന്നും നിയമ നടപടിയിൽ പെടാൻ ചിലപ്പോൾ ഇത് അവസരമൊരുക്കിയേക്കും എന്ന് ഓർമിപ്പിക്കുന്നു.

തട്ടിപ്പുകാരുടെ അടുത്ത നീക്കം 

ഇതിനു മുന്നേ e-nugget എന്ന പേരിൽ ഇതേ ആപ്പ് മാതൃകയിൽ ആളുകളെ പറ്റിച്ചു കോടികൾ തട്ടിയിരുന്നു. 





Amazon Web Order തട്ടിപ്പ്  നിർത്തുമ്പോൾ ഇതേ മാതൃകയിൽ Lucky City എന്ന പേരിൽ അവതരിപ്പിക്കാൻ ഉള്ള ഒരുക്കങ്ങളും അണിയറയിൽ നടക്കുന്നതായി അറിയുന്നു.




വാൽകഷ്ണം : ആമസോൺ പോലുള്ള സൈറ്റുകളിൽ ഓർഡർ പെരുപ്പിച്ചു കാണിക്കേണ്ട ആവശ്യം അവർക്കില്ല. അഥവാ ഓർഡർ പെരുപ്പിച്ചു കാണിക്കണമെങ്കിൽ ഇതിലും എളുപ്പമായ ടെസ്റ്റിംഗ് ടൂളുകൾ അവരുടെ പക്കൽ തന്നെ ഉണ്ട്. ഒരിക്കലും ഒരു sale നടക്കുന്ന സമയം സൈറ്റുകൾ അവരുടെ സെർവറിൽ അനാവശ്യ ലോഡുകൾ അനുവദിക്കില്ല. സാങ്കേതിക പാരികജ്ഞാനം ഇല്ലാത്തവരെ ഇത് പറഞ്ഞു പറ്റിക്കാൻ ഈ വാചകം സഹായിക്കുന്നു എന്ന് മാത്രം

Post a Comment

0 Comments