ഇടക്ക് ചില ആളുകൾക്ക് സമ്മാനം ലഭിക്കുമ്പോൾ അത് വലിയ പ്രാധാന്യത്തോടെ മാധ്യമങ്ങളിൽ വാർത്തയാവുന്നു. വലിയ തുകയ്ക്ക് പരസ്യം ലഭിക്കും എന്നുള്ളത് കൊണ്ട് മാധ്യമങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നു.
എന്തെല്ലാം തരം ഓൺലൈൻ ചൂതാട്ടം?
- റമ്മി കളി
- മൊബൈൽ ഗെയിമുകൾ
- ക്രിക്കറ്റ്/ഫുട്ബോൾ സ്കോർ പ്രെഡിക്ഷൻ അടിസ്ഥാനമാക്കിയുള്ള ഗെയിം
എന്നിങ്ങനെ നിരവതി ചൂതാട്ട കളികളിൽ ആണ് നമ്മുടെ സുഹൃത്തുക്കൾ പണം കളയുന്നത്.
നിരവതി അന്താരാഷ്ട കമ്പനികൾ ആണ് ഇതിനു പുറകിൽ പ്രവർത്തിക്കുന്നത് എന്നറിയുമ്പോൾ ഈ ചൂതാട്ട വിപണിയുടെ വ്യാപ്തി നമ്മളെ ഞെട്ടിപ്പിക്കുന്നു.
ഗൂഗിളും ചൂതാട്ടവും
ഗൂഗിൾ play store ൽ ചൂതാട്ട ആപ്പുകൾ ഗൂഗിൾ അനുവദിക്കില്ല. അതുകൊണ്ടു തന്നെ ഇത്തരം ആപ്പുകൾ നിങ്ങൾക്ക് play store ൽ ലഭിക്കില്ല. ഇത്തരം കമ്പനികൾ ഇവരുടെ ആപ്പുകൾ അവരുടെ വെബ്‌സൈറ്റിൽ apk ഫയൽ ആയാണ് ഷെയർ ചെയ്യുക. അതുകൊണ്ട് തന്നെ ചില ആപ്പുകൾ നിങ്ങളുടെ ഫോണിന്റെ സുരക്ഷയെ തന്നെ ബാധിച്ചേക്കാം.
ഇത്തരം ഗെയിമുകൾ കളിക്കാൻ പാടില്ലേ ?
അത് നിങ്ങളുടെ വ്യക്തിപരമായ തീരുമാനം. നിങ്ങളുടെ പണം എങ്ങനെ ചിലവാക്കാൻ തീരുമാനിക്കുന്നു എന്നതിന് ആശ്രയിച്ചു ഇരിക്കും ഇത്. ഒരു വരുമാനം ആഗ്രഹിച്ചു ആരും ഇത്തരം ഗെയികുമളിൽ വന്നു ചേരരുത്.
നിങ്ങൾ ഒരു വിനോദത്തിനു ചിലവാക്കാൻ മാറ്റി വച്ച പണം മാത്രമേ ഇത്തരം ഗെയിം കളിക്കാൻ ചിലവാക്കാവൂ. കാരണം ഇതിൽ ഉള്ള റിസ്ക് വളരെ കൂടുതൽ ആണ്.
ഗെയിം തകർത്ത ജീവിതം!!
ഇത്തരം ഗെയിമുകൾ കളിച്ചു ജീവിതം തകർന്നവർ നമുക്ക് ചുറ്റും ഉണ്ട്. ഇത് ഒരു ലഹരി ആവുകയും വായ്‌പ എടുത്തു സ്വർണം വിറ്റും പ്രധാന കാര്യങ്ങൾക്ക് കരുതിയ ബാങ്ക് ഡിപ്പോസിറ്റ് എടുത്തും ഗെയിം കളിച്ചവരെ നമ്മുടെ കേരളത്തിൽ കാണാൻ കഴിഞ്ഞു. ചില വിവാഹ മോചനങ്ങൾ വരെ ഇത് മൂലം നടന്നു എന്നറിയുമ്പോൾ ഈ ചൂതാട്ടം നമ്മുടെ സമൂഹത്തിൽ ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്നം എത്ര വലുതാണെന്ന് എന്ന് ഊഹിക്കാവുന്നതേ ഉള്ളു.
രക്ഷിതാക്കൾ ശ്രദ്ധിക്കുക
കൗമാര പ്രായക്കാരും യുവാക്കളും ഇത്തരം ചൂതാട്ടത്തിൽ എളുപ്പം ആകൃഷ്ടരാവുന്നത്. അതുകൊണ്ട് രക്ഷിതാക്കൾക്ക് ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
0 Comments