സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുക ആണ് ക്രിപ്റ്റോ കറൻസി മണി ചെയിൻ മാഫിയ. ജനങ്ങൾക്ക് സാങ്കേതിക പരിജ്ഞാനം ഇല്ലാത്തത് ആണ് ഈ തട്ടിപ്പുകാർ മുതലെടുക്കുന്നത്. ഇത്തരം പദ്ധതികളിൽ പണം മുടക്കിയാൽ പണം നഷ്ടമാവാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. ഇത്തരം കമ്പനികൾ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്നതിനാൽ ഇവർക്ക് എതിരെ ഉള്ള നടപടികളും പ്രയാസമേറിയതാണ്.
എന്താണ് ക്രിപ്റ്റോ കറൻസി ?
ക്രിപ്റ്റോ കറൻസികൽ ഒരു രാജ്യത്തിന്റെയും സ്വന്തമല്ലാത്ത എൻക്രിപ്ഷനിലൂടെ രൂപം കൊടുക്കുന്ന സ്വതന്ത്ര കറൻസികൾ ആണ്. ഇടപാടുകൾ ശരിയാണോ എന്ന് പരിശോധിക്കാനും ഉറപ്പു വരുത്താനും ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങൾ ഉപയോഗിക്കുകയും ഇതിലൂടെത്തന്നെ പുതിയ നാണയങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ നാണയ വ്യവസ്ഥയുടെ അടിസ്ഥാനം. Bitcoin, Ethereum, Litecoin, XRP എല്ലാം പ്രധാനപ്പെട്ട ക്രിപ്റ്റോ കറൻസികൾ.
എന്താണ് മണി ചെയിൻ?
ഇന്ത്യയിൽ നിയമപരമല്ലാത്ത ഒരു ബിസിനസ്സ് ആണ് മണി ചെയിൻ.ഇതിൽ ചേരുമ്പോൾ നമ്മൾ പണം നൽകേണ്ടി വരുകയും നമ്മളെ ചേർത്ത ആൾക്ക് അതിന്റെ ഒരു വിഹിതം വാഗ്താണം ചെയ്യുന്നതാണ്. മിക്കവാറും മണി ചെയിൻ പിരമിഡ് സിസ്റ്റത്തിൽ ആണ് പ്രവർത്തിക്കുന്നത്. ഇതിലൂടെ പണം നഷ്ടപ്പെടാൻ ഉള്ള സാധ്യത കൂടുതലാണ്. മിക്ക മണി ചെയിൻ പദ്ധതികളും ഒരു പരിധി കഴിഞ്ഞാൽ നിർത്തി പണവുമായി നടത്തിപ്പുകാർ മുങ്ങുകയും ചെയ്യും.
എന്ത് കൊണ്ട് ക്രിപ്റ്റോ കറൻസി വഴി ഉള്ള മണി ചെയിൻ വ്യാപകമാവുന്നു?
എളുപ്പം പണം സമ്പാദിക്കാൻ ഉള്ള ഒരു തട്ടിപ്പ് ആണ് മണി ചെയിൻ. പക്ഷെ ഇന്ത്യൻ രൂപ സ്വീകരിച്ചു മണി ചെയിൻ നടത്തിയാൽ അകത്താകുമെന്ന് അറിയാവുന്നത് കൊണ്ട് ക്രിപ്റ്റോ കറൻസി വച്ചുള്ള മണി ചൈനയിലേക്ക് തട്ടിപ്പുകാർ തിരിഞ്ഞിരിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ ഉള്ള ചില തട്ടിപ്പുകൾ പോലും നമ്മുടെ കൊച്ചു കേരളത്തിൽ പോലും വ്യാപകമാണ്.
ഇത്തരം തട്ടിപ്പുകാർ ക്രിപ്റ്റോ കറൻസിയുടെ ഗുണഗണങ്ങൾ പറഞ്ഞു ആയിരിക്കും ആളുകളെ വീഴ്ത്തുക. ഇതിനു ഭാഗം ആവുന്നവരും ഈ വ്യാജ വിവരങ്ങൾ ഏറ്റു പറയും. സത്യം അറിയാൻ ശ്രമിക്കാതെ നിരന്തരം വാദിച്ചു കൊണ്ടിരിക്കും.
ഇവരുടെ മാർക്കറ്റിംഗ് തന്ത്രം
ഒരു കുട്ടിക്ക് പശുവിനിനെ കുറിച്ച് ഒരു ചോദ്യം പരീക്ഷക്ക് വന്നപ്പോൾ ഉത്തരം അറിയാത്ത കുട്ടി പശുവിനു മരത്തിൽ കെട്ടുമെന്നും പിന്നീട് മരത്തെ കുറിച്ച് എഴുതിയ കഥയും നമ്മൾ കേട്ടു കാണുമല്ലോ. ഇവിടെയും ഇത് തന്നെ ആണ് നടക്കുന്നത്. ഇവർ ഒരിക്കലും ഈ ബിസിനസ് നെ കുറിച്ചല്ല സംസാരിക്കുക, ക്രിപ്റ്റോ കറൻസി യെ കുറിച്ചു ആവും. ഇന്റർനെറ്റ് ഉള്ള സമയം ക്രിപ്റ്റോ ഉണ്ടാവുമെന്നും നശിക്കില്ല എന്നും ആവും ഇവർ പറയുക. പക്ഷെ ഈ ബിസിനസ്സിനു ഉപയോക്കുന്ന കറൻസി മാത്രം ആണ് ക്രിപ്റ്റോ എന്ന് മനസിലാക്കാൻ സാധാരണക്കാർക്ക് സാധിക്കാറില്ല.
ഇന്ത്യയിൽ ഉള്ള ഒരു നിക്ഷേപ കമ്പനി ഇവർ ബിസിനസ് നടത്തുന്നത് ഇന്ത്യൻ രൂപയിൽ ആണെന്നും. ഇന്ത്യൻ രൂപ റിസേർവ് ബാങ്ക് ഇറക്കുന്നത് ആണെന്നും അതുകൊണ്ട് ഈ ബിസ്സിനെസ്സ് തകരില്ല എന്ന് അവകാശം ഉന്നയിക്കുന്ന പോലെ ആണ് ക്രിപ്റ്റോ മണി ചെയിൻ കാരുടെ അവസ്ഥ.
ഇത്തരം തട്ടിപ്പിൽ പെടാതിരിക്കാൻ എന്ത് ചെയ്യണം ?
ക്രിപ്റ്റോ കറൻസി വഴി പണം ഇരട്ടിക്കും, ആളുകളെ ചേർത്താൽ വരുമാനം ലഭിക്കും എന്ന് കേട്ടാൽ ഒരിക്കലും ഇതിനു ഇറങ്ങരുത്. ഒരാളെ ചേർത്താൽ നിങ്ങക്ക് പണം ലഭിക്കണമെങ്കിൽ മറ്റൊരാൾക്ക് പണം നഷ്ടമാവണം. എളുപ്പം പണം ഉണ്ടാക്കാൻ ഉള്ള കുറുക്കുവഴി നോക്കാതെ ശരിയായ വഴികൾ തിരഞ്ഞെടുക്കുക.
മണി ചെയിൻ അല്ലാതെ ക്രിപ്റ്റോ കറൻസി ട്രേഡ് ചെയ്യാമോ ?
ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തുമ്പോൾ വളരെ ശ്രദ്ധ വേണം. മറ്റു നിക്ഷേപത്തിനെ പോലെ റിസേർവ് ബാങ്ക് ഇതിൽ സഹായിക്കാൻ വരില്ല. സാങ്കേതിക പരിജ്ഞനം ഇല്ലാത്തവർ ഇത്തരം ക്രിപ്റ്റോ കറൻസി ഇടപാടിൽ നിന്ന് വിട്ടു നിൽക്കുന്നതാണ് നല്ലത്. എക്സ്ചേഞ്ച് സൈറ്റുകൾ വഴി ക്രിപ്റ്റോ കറൻസി വാങ്ങുകയും വിൽക്കുകയും എല്ലാം ചെയ്യാം. ഇതിന്റെ വില കൂടുമ്പോൾ വിൽക്കുകയും ചെയ്യാം. പക്ഷെ എക്സ്ചേഞ്ച് നു കമ്മിഷൻ നമ്മൾ കൊടുക്കേണ്ടി വരും. കറൻസി വില കുറഞ്ഞാൽ നഷ്ടം വരുകയും ചെയ്യും. ഒരിക്കലും ഇടനിലക്കാർ വഴി ക്രിപ്റ്റോ കറൻസി യിൽ പണം മുടക്കാതെ ഇരിക്കുക.
0 Comments