3499 രൂപക്ക് ഒരു മൊബൈൽ 6 GB RAM 128 GB ROM 32MP Tripple Camera - വാങ്ങുന്നവരുടെ പൈസ പോവും 100% Guarantee

 

കുറഞ്ഞ വിലക്ക് ഫോൺ, ലാപ്ടോപ്പ്, ടാബ്ലറ്റ് എന്ന വാഗദാനവുമായി തട്ടിപ്പുകാർ പതുങ്ങി ഇരിക്കുന്നു.  3399 രൂപക്ക് ഒരു മൊബൈൽ 6 GB RAM 128 GB ROM 32MP Tripple Camera എന്ന് കാണുമ്പോൾ ഒന്ന് വാങ്ങി നോക്കാം എന്ന് കരുതി സൈറ്റിൽ നിന്ന് ഫോൺ ഓർഡർ ചെയ്താൽ പണം നഷ്ടമാവും.

Maime, Mobiflee  എന്ന പേരുകളിൽ ആണ് ഇത്തരം ഫോണുകൾ അവതരിക്കുന്നത്. 

ആളുകളെ പെട്ടെന്നു ചതിയിൽ വീഴ്ത്താൻ ഒരു വ്യാജ ടൈമറും കാണാം. ഒരുപാട് പേർ ആണ് ഈ സൈറ്റിൽ ഫോണ് ഓർഡർ ചെയ്ത് പണം നഷ്ടപെടുത്തിയിരിക്കുന്നത്. ഫേസ്ബുക്ക് ഗൂഗിൾ പരസ്യം വഴിയും ഇത്തരം സൈറ്റുകളുടെ പരസ്യം വരുന്നുണ്ട്. അതുകൊണ്ട് തന്നെ സാങ്കേതിക പരിജ്ഞാനം കുറഞ്ഞ ആളുകൾ പെട്ടെന്ന് ഈ തട്ടിപ്പിൽ പെടുന്നു. 

www.mytouchphone.online എന്ന വെബ്സൈറ്റ് വഴി ആണ് ഈ തട്ടിപ്പ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു തട്ടിപ്പ് മാസങ്ങൾ കൊണ്ട് അവസാനിപ്പിച്ചു ഇവർ പേര് മാറ്റി പുതിയ സൈറ്റുകളിൽ വരുന്നു. അവിശ്വസനീയമായ വിലകുറവിൽ വിലകൂടിയ സാധനങ്ങളുമായി വില്പനക്ക് കണ്ടാൽ 2 വട്ടം ആലോചിക്കുക.


ഏതെങ്കിലും വെബ്സൈറ്റോ ഓഫറൊ അവസരമോ തട്ടിപ്പ് ആണോ എന്ന സംശയം ഉണ്ടോ? നിങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ പോയി നിങ്ങളുടെ സംശയം തീർക്കാം

Post a Comment

0 Comments